Regional
മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം
മഴക്കെടുതികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതായും ആക്ഷേപമുണ്ട്.
International
ശക്തമായ എതിർപ്പ്; സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ
ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങളും ടൂർണമെന്റ് നടത്തിപ്പും ഏകോപിപ്പിക്കുന്നതിനായി 2000 കോടി ഡോളർ മൂല്യം കണക്കാക്കിയ പുതിയ സ്ഥാപനമായിരുന്നു എഫ്എഫ്ഇ. ഇതിന്റെ 20 ശതമാനം വരെ ഓഹരി സ്വകാര്യ നിക്ഷേപകർക്ക് നൽകുന്നതിലൂടെ 420 കോടി ഡോളർ വരെ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
Regional
കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പിന്റെ കരുതൽ; പരസ്യപിന്തുണയുമായി യുഡിഎഫ് സർക്കാർ
കഴിഞ്ഞ ജൂൺ 20-നാണ് ആഭ്യന്തരവകുപ്പ് വിവാദമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ സുഗതന് അവകാശമുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
National
കാവേരി തർക്കം വീണ്ടും പുകയുന്നു: വിജയിയുടെ ബെംഗളൂരു സന്ദർശം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടകം
കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മാണ്ഡ്യ, മൈസൂരു, രാമനഗര തുടങ്ങി കാവേരി തടപ്രദേശങ്ങളിൽ കർഷക പ്രക്ഷോഭം അണപൊട്ടിയിരിക്കുകയാണ്. റോഡുകൾ ഉപരോധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണ് കർഷകർ പ്രതിഷേധിക്കുന്നത്
Regional
പാർലമെന്റിലെ ചോദ്യങ്ങളും പൊളിഞ്ഞ പച്ചക്കള്ളങ്ങളും: പിഎം ശ്രീയിൽ പ്രതിരോധത്തിലായ യുഡിഎഫ് സർക്കാർ
ദേശീയ തലത്തിൽ ഹൈക്കമാൻഡിന്റെ അറിവോടെയും സമ്മതത്തോടെയും കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീക്ക് പരവതാനി വിരിക്കുമ്പോൾ, കേരളത്തിൽ മാത്രം എൽഡിഎഫിന് മേൽ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വി.ഡി. സതീശനും യുഡിഎഫും ശ്രമിച്ചത്. എന്നാൽ ഈ ഇരട്ടത്താപ്പും കേന്ദ്രത്തിന്റെ മറുപടിയോടെ വെളിച്ചത്തായി.