ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് ഡൊമിനോസ് പിസ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്‌പെൻഡ് ചെയ്തവയിൽ മൂന്നെണ്ണം മുംബൈയിലും ഒരെണ്ണം സാത്താറയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആഗസ്റ്റ് 11-നാണ് പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളെ ലക്ഷ്യമിട്ട് എഫ്.ഡി.എ പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തിയത്. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, […]

spot_img

മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് ഡൊമിനോസ് പിസ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്‌പെൻഡ് ചെയ്തവയിൽ മൂന്നെണ്ണം മുംബൈയിലും ഒരെണ്ണം സാത്താറയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആഗസ്റ്റ് 11-നാണ് പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളെ ലക്ഷ്യമിട്ട് എഫ്.ഡി.എ പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തിയത്.

സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. റെയ്ഡിനിടെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കുകയും 95 കേന്ദ്രങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാനുള്ള ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, ചട്ടലംഘനം നടത്തിയ അഞ്ച് സ്ഥാപനങ്ങളുടെ ലൈസൻസ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തതിൽ നാലെണ്ണവും ഡൊമിനോസ് പിസയുടെ ഔട്ട്‌ലെറ്റുകളായിരുന്നു.

മുംബൈയിലെ ഔട്ട്‌ലെറ്റുകളിൽ കണ്ടെത്തിയത് ഗുരുതരമായ ശുചിത്വക്കുറവ്

മുംബൈയിലെ വിൻ പാർലെ വെസ്റ്റ്, ബോറിവലി വെസ്റ്റ്, ഘാട്കോപ്പർ വെസ്റ്റിലെ ആർ-സിറ്റി മോൾ എന്നിവിടങ്ങളിലെ ഡൊമിനോസ് കേന്ദ്രങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ് (2011) പ്രകാരമുള്ള ചട്ടങ്ങൾ വിൻ പാർലെയിലെ ഔട്ട്‌ലെറ്റ് പൂർണ്ണമായും ലംഘിച്ചതായി കണ്ടെത്തി. എഫ്.എസ്.എസ്.എ.ഐ ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, കുടിവെള്ള പരിശോധന നടത്തുന്നതിൽ വീഴ്ച, കീട നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, ജീവനക്കാർക്കുള്ള ശുചിത്വക്കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പിസ തയ്യാറാക്കുന്ന അടുക്കളയുടെ പിൻവശത്തെ വാതിൽ, തറ, ചില്ലിംഗ് റൂം എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും നിർദേശിച്ചിട്ടുണ്ട്.

54 ശതമാനം മാത്രം സ്‌കോർ നേടിയ ബോറിവലി വെസ്റ്റിലെ ഔട്ട്‌ലെറ്റിൽ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും വേവിച്ചതും വേവിക്കാത്തതുമായ സാധനങ്ങളും വെവ്വേറെ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച കണ്ടെത്തി. പിസ ഉണ്ടാക്കുന്ന സ്ഥലത്തെ എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും മാറ്റി ശുചീകരിക്കാനും നിർദേശമുണ്ട്. ഘാട്കോപ്പർ വെസ്റ്റ് ഔട്ട്‌ലെറ്റിൽ പ്രാണി ശല്യവും വൃത്തിഹീനമായ അന്തരീക്ഷവുമാണ് നടപടിക്ക് കാരണമായത്.

സാത്താറയിലെ ഔട്ട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ വെറും 47 ശതമാനം മാർക്ക് മാത്രമാണ് ലഭിച്ചത്. കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ, വൃത്തിഹീനമായ ഉപകരണങ്ങൾ, പ്രാണികളുടെ ശല്യം എന്നിവയാണ് ഇവിടെ കണ്ടെത്തിയത്. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാൻ പ്രത്യേക റാക്കുകൾ സ്ഥാപിക്കാനും ഭക്ഷണസാധനങ്ങൾ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ രേഖകൾ സൂക്ഷിക്കാനും എഫ്.ഡി.എ ഉത്തരവിട്ടു.

Hot this week

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.

‘പരമാവധി ആളുകൾ എത്തണം’; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം

ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.

Topics

നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ‘പേരിനൊരു നടപടി’; ഉന്നതർക്ക് സംരക്ഷണം

നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി.

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
spot_img

Related Articles

Popular Categories

spot_imgspot_img