ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

Published on

spot_img

റിയാദ്: ഫെയ്‌സ്ബുക്ക് കമന്റിലൂടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പൗരൻ അനോജൻ ശിവരാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. അപ്പീൽ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതായി ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്ര അറിയിച്ചു. ശ്രീലങ്കൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദിയിലെ നയതന്ത്ര പ്രതിനിധികളുടെയും ഇടപെടലുകൾക്കൊടുവിലാണ് കേസിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്. മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിധി റദ്ദാക്കിയ വിവരം പുറത്തുവിട്ടത്. കേസിന്റെ വിവിധ ഘട്ടങ്ങളിൽ സൗദി അധികൃതരുമായി നടത്തിയ നിരന്തരമായ ചർച്ചകളും നിയമപരമായ ഇടപെടലുകളും ഈ നേട്ടത്തിന് സഹായകമായെന്ന് അദ്ദേഹം വ്യക്തമാക്കി. അനോജൻ ശിവരാസയുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ച നയതന്ത്ര ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും മന്ത്രി നന്ദി അറിയിച്ചു.

ശ്രീലങ്കയിൽ ഒരു തെരുവുനായയെ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അനോജനെ വധശിക്ഷാ വിധിയിലേക്ക് എത്തിച്ചത്. തീർത്ഥാടക സംഘത്തെ അനുഗമിച്ചിരുന്ന നായയെ ഒരാൾ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിവിധ വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാഗ്വാദങ്ങളും ഉണ്ടായി. ഇതിനിടെ, ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

തുടർന്ന്, താൻ പോസ്റ്റ് ചെയ്ത കമന്റ് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്ത അനോജൻ ക്ഷമാപണം നടത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, കമന്റ് നീക്കം ചെയ്യുന്നതിന് മുമ്പ് അതിന്റെ സ്‌ക്രീൻഷോട്ട് പകർത്തുകയും അത് അനോജൻ സൗദിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനും പൊലീസിനും ഒരു കൂട്ടർ അയക്കുകയായിരുന്നു. ഇതിന് പിന്നാലെ ജൂലൈയിൽ സൗദി പോലീസ് അനോജനെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ മതനിന്ദാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസായതിനാൽ വിഷയം ഗുരുതരമായ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.

അൽ-അഹ്സ ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഇസ്‌ലാമിനെയും പ്രവാചകനെയും അപമാനിച്ചെന്ന കുറ്റത്തിന് ശിവരാസയ്ക്ക് അഞ്ചുവർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും ശിക്ഷ ലഭിച്ചു. എന്നാൽ സെപ്റ്റംബറിൽ അപ്പീൽ കോടതി അനോജന് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷാ വിധി പുറത്തുവന്നതിനു പിന്നാലെ ശിവരാസയുടെ ജീവൻ രക്ഷിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശ്രീലങ്കൻ സർക്കാർ ശക്തമാക്കി. വിദേശകാര്യ മന്ത്രാലയവും വിദേശ തൊഴിൽ ബ്യൂറോയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏകോപിപ്പിച്ച് നിയമപരമായ ഇടപെടലുകൾ നടത്തിയതായാണ് ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്രയുടെ വിശദീകരണം.

കമന്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ അത് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നുവെന്ന കാര്യങ്ങൾ ഉൾപ്പെടെ നിയമനടപടികളിൽ പരിഗണിക്കണമെന്ന ആവശ്യം ശ്രീലങ്ക ഉയർത്തി. വ്യക്തിപരമായ തർക്കത്തിനിടെ വൈകാരികമായി നടത്തിയ പ്രതികരണമായിരുന്നു ഇതെന്നാണ് പ്രധാനമായും അനോജന് വേണ്ടി മുന്നോട്ട് വച്ച വാദം. ഒടുവിൽ, കേസ് പുനഃപരിശോധിച്ച സൗദി സുപ്രീം കോടതി അപ്പീൽ കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കുകയായിരുന്നു. ഈ തീരുമാനത്തോടെ ശിവരാസയ്ക്കെതിരായ വധശിക്ഷ ഒഴിവായെങ്കിലും, കേസിലെ മറ്റ് നിയമനടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Latest articles

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

ക്യാൻസർ മരുന്നുകൾക്ക് 70% വരെ വില കുറയും: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം

ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്.

ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്‌കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.

വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.
spot_img

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്‌കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.