National

ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്‌പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

ക്യാൻസർ മരുന്നുകൾക്ക് 70% വരെ വില കുറയും: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം

ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്.

വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; എസ്‌കോർട്ട് വാഹനം തകർത്തു

അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.

ലൈംഗിക പീഡനം, ആത്മഹത്യ, തീവെപ്പ്; ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്നതെന്ത്?

യൂണിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പീഡനവും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ യൂണിവേഴ്‌സിറ്റി നിഷേധിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ

രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു.

സവാള വില കുതിക്കുന്നു; സ്റ്റോക്ക് വിപണിയിലെത്തിക്കാൻ പ്രത്യേക ‘ഉള്ളിത്തീവണ്ടികൾ’

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്ക് പ്രത്യേക ‘കാണ്ട എക്സ്പ്രസ്’ ട്രെയിനുകൾ വഴി ഉള്ളി എത്തിക്കാനും കേന്ദ്രം നടപടി ആരംഭിച്ചു.