‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

spot_img

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ലോക്സഭാ സ്പീക്കർ നിയോഗിച്ച അന്വേഷണ സമിതി. വിശദീകരിക്കാനാകാത്ത പണം കണ്ടെത്തിയതും തെളിവുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയും തൃപ്തികരമല്ലാത്ത വിശദീകരണവും ഉൾപ്പെടെ മൂന്ന് കുറ്റാരോപണങ്ങളും തെളിഞ്ഞതായി മൂന്നംഗ സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നു. തുടർന്ന് ലോക്സഭാ സ്പീക്കർ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.

ജഡ്ജിമാരുടെ അന്വേഷണ നിയമപ്രകാരം രൂപീകരിച്ച സമിതിയാണ് അന്വേഷണം നടത്തിയത്. ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണ്ടെത്തിയ പണത്തിന്റെ സാന്നിധ്യം, ഉറവിടം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ യഥാസമയം സുരക്ഷിതമായി സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. നിയമാനുസൃതമായി സ്ഥലം സീൽ ചെയ്ത് പരിശോധന നടത്തുന്നതിന് മുമ്പ് സ്റ്റോർ റൂമിലെ തെളിവുകളുടെ അവസ്ഥയിൽ മാറ്റം സംഭവിച്ചതായും സമിതി കണ്ടെത്തി.

തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിൽ ആവശ്യമായ സുതാര്യതയും ആത്മാർത്ഥതയും സ്ഥാപനപരമായ ഉത്തരവാദിത്തബോധവും പ്രകടമായില്ലെന്നും അന്വേഷണ സമിതി വിലയിരുത്തി. സ്വതന്ത്ര ഔദ്യോഗിക സാക്ഷികളുടെ മൊഴികളും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ചപ്പോൾ ജസ്റ്റിസ് വർമ്മയുടെ വിശദീകരണം ഒഴിഞ്ഞുമാറുന്നതും തൃപ്തികരമല്ലാത്തതുമാണെന്ന് സമിതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ കുറ്റാരോപണങ്ങളിൽ ഒന്നും രണ്ടും മൂന്നും വകുപ്പുകൾ തെളിഞ്ഞതായി സമിതി അന്തിമമായി രേഖപ്പെടുത്തി.

വാക്കാലുള്ള മൊഴികളും രേഖാമൂലമുള്ള തെളിവുകളും ഉൾപ്പെടെ അന്വേഷണത്തിനിടെ ശേഖരിച്ച മുഴുവൻ വിവരങ്ങളും രണ്ട് വാല്യങ്ങളായാണ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരിക്കുന്നത്. മൂന്നംഗ അന്വേഷണ സമിതി മേയിൽ തന്നെ റിപ്പോർട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറിയിരുന്നു.

Hot this week

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.

‘പരമാവധി ആളുകൾ എത്തണം’; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം

ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.

നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ‘പേരിനൊരു നടപടി’; ഉന്നതർക്ക് സംരക്ഷണം

നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Topics

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി.

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
spot_img

Related Articles

Popular Categories

spot_imgspot_img