ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.

spot_img

ബെയ്ജിങ്: ചൈനയുടെ കിഴക്കൻ തീരത്ത് ഡോൾഫിൻ ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും. ഷാങ്ഹായ് ഉൾപ്പെടെയുള്ള കിഴക്കൻ ചൈനയിൽ 10 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ചൈനയെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോൾഫിൻ. ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വെൻഷൗവിലും കാറ്റ് വീണ്ടും കരതൊട്ടു. തുടർന്ന് ശക്തി കുറഞ്ഞ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുകയാണ്.

ഷാങ്ഹായിലാണ് ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും പ്രകടമായത്. നഗരത്തിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിൽ 1,300ലേറെ വിമാനങ്ങൾ റദ്ദാക്കി. നിരവധി പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി. ജിയാഡിങ്, ക്വിങ്‌പു തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായതായി റിപ്പോർട്ടുകളുണ്ട്.സെജിയാങിലെ വെൻഷൗ നഗരത്തിൽ മാത്രം ഒമ്പത് ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആയിരത്തിലേറെ അടിയന്തര അഭയകേന്ദ്രങ്ങളും തുറന്നു. തായ്‌ഷൗവിൽ ഏകദേശം 3.9 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിട്ടുണ്ട്.

ഷാങ്ഹായിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ഡിസ്നിലാൻഡിന്റെയും ലെഗോലാൻഡിന്റെയും ചില ഭാഗങ്ങൾ അടച്ചതിനു പുറമെ നഗരത്തിലെ ബണ്ട് മേഖലയിലെ നിരവധി വ്യൂവിങ് പ്ലാറ്റ്‌ഫോമുകളും അടച്ചു. ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.സെജിയാങ്, ഷാങ്ഹായ്, ജിയാങ്‌സു, ഫുജിയാൻ എന്നിവയ്ക്ക് പുറമെ ഷാൻഡോങ്, ഹെനാൻ, ഹുബെയ്, അൻഹുയി തുടങ്ങിയ പ്രവിശ്യകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചില മേഖലകളിൽ അടുത്ത ദിവസങ്ങളിൽ 500 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.

ഫുജിയാൻ പ്രവിശ്യയിൽ നിരവധി യാത്രാ ഫെറി സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കടലിലെ നൂറിലേറെ നിർമാണ പദ്ധതികൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുന്നതിനാൽ രക്ഷാപ്രവർത്തന സംഘങ്ങളും അടിയന്തര സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.അതേസമയം, സെജിയാങിലെ വെൻലിങ്ങിൽ ഒമ്പത് വയസ്സുകാരനെ കടലിലേക്ക് ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി ആളപായം സ്ഥിരീകരിച്ചിട്ടില്ല.

ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി.യുടെ റിപ്പോർട്ട് പ്രകാരം, കരതൊടുന്നതിന് മുമ്പ് ‘ഡോൾഫിൻ’ ഏകദേശം 6,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു. സാധാരണ ഒരു ചുഴലിക്കാറ്റിനേക്കാൾ മൂന്നിരട്ടിയിലേറെ ദൈർഘ്യമുള്ള ആയുസ്സാണ് ഡോൾഫിനുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Hot this week

‘പരമാവധി ആളുകൾ എത്തണം’; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം

ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.

നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ‘പേരിനൊരു നടപടി’; ഉന്നതർക്ക് സംരക്ഷണം

നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി.

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Topics

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.
spot_img

Related Articles

Popular Categories

spot_imgspot_img