നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

spot_img

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരായ അന്വേഷണ രേഖകൾ രഹസ്യ രേഖകൾ ആണെന്ന് കേരളാ പൊലീസ്. അതിനാൽ തന്നെ വിവരാവകാശ അപേക്ഷ പ്രകാരം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നും മറുപടി ലഭിച്ചു. നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തിയ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് രഹസ്യ രേഖയെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.

നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ പ്രധാന പ്രതിയായ കോളേജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തത് നൂറ് ദിവസത്തിലധികം ദിവസങ്ങൾ കഴിഞ്ഞാണ്. അറസ്റ്റിലെ നടപടിക്രമങ്ങളിൽ അന്വേഷണ സംഘം ബോധപൂർവം വീഴ്ച വരുത്തിയതിനെത്തുടർന്ന് ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി അനുശാസിക്കുന്ന നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം കൈമാറുന്നതിൽ അന്വേഷണ സംഘം വരുത്തിയ ബോധപൂർവ്വമായ വീഴ്ച പ്രതിക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാൻ വഴിയൊരുക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്‌പി സുധീർ കല്ലനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടപെടൽ. കുറ്റക്കാരനായ ഡിവൈഎസ്‌പിയെ ഹൈക്കോടതി നേരിൽ വിളിച്ചു വരുത്തുകയും ഇയാൾക്കെതിരെ നടപടിയെടുക്കാൻ വൈകിയതിന് സർക്കാറിനും ആഭ്യന്തരവകുപ്പിനും എതിരെ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജിന് അന്വേഷണ ചുമതല കൈമാറുകയാണ് ഉണ്ടായത്. തുടർന്ന് സ്പെഷ്യൽ കോടതിയുടെ അനുമതിയോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു.

സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങൾ

കേസിലെ ഒന്നാം പ്രതിയുടെ അറസ്റ്റിൽ ഉണ്ടായ വീഴ്ചയിൽ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വസ്തുതകളാണ് കണ്ടെത്തിയത് എന്നാണ് വിവരം. ഡോ. എം.കെ.റാമിനെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെങ്കിലും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അഞ്ച് ക്രൈംബ്രാഞ്ച് സ്ക്വാഡ് അംഗങ്ങളെ മാത്രമാണ് സ്ഥലംമാറ്റിയത്. കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത് കണ്ണിൽ പൊടിയിടുന്ന നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. നിതിൻ രാജ് കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്.പി. കെ.വി.വേണുഗോപാൽ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. സുധീർ കല്ലൻ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഹൈക്കോടതി കൂടുതൽ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ഘട്ടത്തിൽ മാത്രമാണ് ഡിവൈഎസ്പി. സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായത്.

Hot this week

വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

‘വിസ്‌ഡം’ പ്രചാരണ പരിപാടി യൂണിഫോമിൽ ഉദ്‌ഘാടനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; ലഹരി ബോധവത്കരണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്

'പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്.

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘ഹൈറിച്ച് സെപ്റ്റംബറിൽ വരും’; മണി ചെയിൻ തട്ടിപ്പ് കേസുകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കമ്പനി

താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു.

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

Topics

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.

ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ

രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.
spot_img

Related Articles

Popular Categories

spot_imgspot_img