യുഡിഎഫ് ഭരണത്തിൽ കണ്ണൂരിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം

Published on

spot_img

കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, കോൺഗ്രസും മാധ്യമങ്ങളും ഏറ്റവുമധികം വിമർശനങ്ങൾ ഉയർത്തിയ കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഭരണമാറ്റം ഉണ്ടായിട്ടും സംരക്ഷണം ലഭിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം. നേരത്തെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒമാരായി ജോലി ചെയ്തിട്ടുള്ള ശ്രീജിത്ത് കൊടേരി, ബിനു മോഹൻ എന്നീ ഉദ്യോഗസ്ഥർക്ക് ഭരണമാറ്റം ഉണ്ടായിട്ടും സംരക്ഷണം ലഭിക്കുന്നുവെന്നാണ് ആരോപണം. മുൻ എഡിഎം നവീൻ ബാബു മരണപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ശ്രീജിത്ത് കൊടേരി. ഇതേ കേസിൽ ഇടപെട്ടുവെന്ന പരാതിയെത്തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പിഎ ബിനു മോഹൻ.

സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സംരക്ഷണത്തിലാണ് ഇവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങൾ അക്കാലത്ത് കോൺഗ്രസും മാധ്യമങ്ങളും ഉയർത്തിയിരുന്നു. ഭരണമാറ്റത്തിന് പിന്നാലെ സമാന ആരോപണങ്ങൾ നേരിട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന തലത്തിൽ തന്നെ ട്രാൻസ്ഫർ അടക്കമുള്ള നടപടികൾ ഉണ്ടായി. എന്നാൽ ശ്രീജിത്ത് കൊടേരിക്കും ബിനു മോഹനും എതിരായി യാതൊരു നടപടികളും ഉണ്ടായില്ല.

യുഡിഎഫ് ഭരണത്തിൽ കേസ് അട്ടിമറി; സ്ഥാനചലനം പോലുമില്ലാതെ ശ്രീജിത്ത് കൊടേരി

PIC 85

നിലവിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ കണ്ണൂർ യൂണിറ്റിൽ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുകയാണ് ശ്രീജിത്ത് കൊടേരി. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്നത് ശ്രീജിത്ത് കൊടേരി ഉൾപ്പെട്ട സംഘമായിരുന്നു. ഇതിലെ ഒന്നാം പ്രതി ഡോ. എംകെ റാമിന്റെ അറസ്റ്റിൽ അന്വേഷണസംഘം ബോധപൂർവം വീഴ്ച വരുത്തിയത് വലിയ വിവാദമായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ ആഭ്യന്തര വകുപ്പിനും സർക്കാരിനും വലിയ തലവേദന ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത് നൂറ് ദിവസത്തിലധികം ദിവസങ്ങൾ കഴിഞ്ഞാണ്. അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം പ്രതിയെ അറിയിക്കണമെന്ന നിർബന്ധിത നടപടി പാലിക്കാത്തതിനെത്തുടർന്ന് തലശ്ശേരി കോടതി ഡോ. റാമിനെ വിട്ടയച്ചു. ഇതിനെതിരെ ഹൈക്കോടതി വളരെ കടുത്ത ഭാഷയിൽ നിരന്തരം വിമർശനങ്ങൾ ഉയർത്തി. സർക്കാരിനും ആഭ്യന്തരവകുപ്പിനും വലിയ നാണക്കേടായതോടെ അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജിന് അന്വേഷണ ചുമതല കൈമാറുകയാണ് ഉണ്ടായത്. തുടർന്ന് സ്പെഷ്യൽ കോടതിയുടെ അനുമതിയോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു.

ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ഡിജിപി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വസ്തുതകളാണ് കണ്ടെത്തിയത് എന്നാണ് വിവരം. ഡോ. എം.കെ.റാമിനെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയിരുന്നു. ഡോ. എംകെ റാമിന്റെ അഭിഭാഷകനുമായി ശ്രീജിത്ത് കൊടേരിക്കുള്ള അടുത്ത ബന്ധവും ഇതിന് പിന്നാലെ പുറത്തുവന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റവും അന്വേഷണസംഘത്തിലെ അംഗങ്ങളായ പോലീസുകാർക്ക് സിറ്റി പൊലീസിലേക്ക് സ്ഥലം മാറ്റവും നൽകിയെങ്കിലും ശ്രീജിത്ത് കൊടേരിക്കെതിരെ മാത്രം യാതൊരു നടപടിയും ഉണ്ടായില്ല.

ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്എച്ച്ഒ ആയിരിക്കെ അന്വേഷിച്ച എഡിഎം നവീൻ ബാബു കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നവീൻ ബാബു കേസ് സർക്കാർ സിബിഐക്ക് വിട്ടു കഴിഞ്ഞു. കണ്ണൂർ ടൗൺ സ്റ്റേഷനിൽ വച്ച് രണ്ടു സ്ത്രീകളെ വ്യത്യസ്ത സന്ദർഭങ്ങളിൽ ശ്രീജിത്ത് കൊടേരി അപമാനിച്ചതായ പരാതികളിലും അന്വേഷണങ്ങൾ നടന്നു വരികയാണ്. ഇത്രയേറെ ഗൗരവകരമായ സാഹചര്യം ഉണ്ടായിട്ടും ശ്രീജിത്തിന് കണ്ണൂർ നഗരത്തിന് പുറത്തേക്ക് പോലും സ്ഥലം മാറ്റം ഉണ്ടാവാത്തതിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് പോലും അത്ഭുതമാണ് ഉള്ളത്.

സഹോദരനെതിരെ വിജിലൻസ് അന്വേഷണം; ഇൻസ്‌പെക്ടർ ബിനു മോഹൻ വിജിലൻസ് കണ്ണൂർ യൂണിറ്റിൽ!

PIC 86

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ സർക്കാർ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്, ഈ കേസ് സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ പി പി ദിവ്യയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടിയ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടർ ബിജു മോഹന്റെ സഹോദരനാണ് ഇൻസ്‌പെക്ടർ ബിനു മോഹൻ. കൂടാതെ പി പി ദിവ്യയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന ആളുമാണ് ബിനു മോഹൻ.

ബിനു മോഹനെ വിജിലൻസിന്റെ കണ്ണൂർ യൂണിറ്റിൽ തന്നെ നിലനിർത്തിക്കൊണ്ട് ഇത്തരം ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഉയരുന്ന ആരോപണം. വിജിലൻസ് അന്വേഷണത്തിലെ പരാതിക്കാരനായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് തന്നെ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരിക്കുകയാണ്.

നേരത്തെയും ബിനു മോഹൻ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയുടെ കണ്ണൂർ യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്നു. ഈ സമയത്താണ് എഡിഎം നവീൻ ബാബുവിന്റെ മരണം സംഭവിക്കുന്നത്. ഇതിന്റെ അന്വേഷണത്തിൽ പിപി ദിവ്യക്ക് അനുകൂലമായി ബിനു മോഹൻ ഇടപെട്ടത് വിവാദമായിരുന്നു. തുടർന്ന് ഇയാളെ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് കതിരൂർ സ്വദേശിയായ ബിനു മോഹന്റെ വീടിന് സമീപത്തുള്ള ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന സ്ഥലം മാറ്റത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയി ബിനു മോഹൻ നഗരത്തിൽ തന്നെ തിരിച്ചെത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് പഴയ തട്ടകമായ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിലേക്ക് തന്നെ ബിനു മോഹൻ എത്തിയിരിക്കുന്നത്.

Jibin Puliyankodan
Jibin Puliyankodan
Jibin Puliyankodan is an experienced journalist, Editor-in-Chief, and founder of VartaNexus. Specializing in investigative reporting, politics, and socio-economic developments, he leads the platform's editorial vision - focusing on critical public-interest stories, tracking corruption, and delivering clear, grounded news analysis.

Read More

അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

ക്യാൻസർ മരുന്നുകൾക്ക് 70% വരെ വില കുറയും: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം

ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്.
spot_img

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.