ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

Published on

spot_img

റാഞ്ചി: ജാർഖണ്ഡിലെ സരായികേല-ഖർസ്വാൻ ജില്ലയിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഗംഹാരിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ച് പോലീസുകാരെ ഡ്യൂട്ടിയിലെ വീഴ്ചയ്ക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കൺട്രോൾ റൂം വാഹനത്തിൽ യുവതിയെ അന്ന് രാത്രി തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിക്ക് വിശ്രമിക്കാനായി പോലീസ് സ്റ്റേഷനിൽ ഒരു മുറി നൽകി. ഈ മുറിയിൽ വിശ്രമിക്കുന്നതിനിടയിലാണ് സ്റ്റേഷനിലെ വയർലെസ് ഓപ്പറേറ്ററായ കോൺസ്റ്റബിൾ യുവതിയെ ബലാത്സംഗംത്തിനിരയാക്കിയത്. വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ എസ്.പി. മനോജ് സ്വർഗിയാരി സരായികേല സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനുഭവ് ഭരദ്വാജിന് നിർദ്ദേശം നൽകി. എസ്‌.ഡി.പി.ഒയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തത്.

കൃത്യവിലോപം, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം, അച്ചടക്കമില്ലായ്മ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഗംഹാരിയ സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തത്. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇവ പരിശോധനയ്ക്കായി റാഞ്ചിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. പോലീസ് ഭരണസംവിധാനത്തിന് ആരെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് സാധാരണയായി മാറിയിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഉയർന്ന ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് പോലീസ് ഉദ്യോഗസ്ഥർ പോസ്റ്റിംഗ് തരപ്പെടുത്തുന്നതെന്ന് ജാർഖണ്ഡ് ബി.ജെ.പി പ്രസിഡന്റും രാജ്യസഭാംഗവുമായ ആദിത്യ സാഹു ആരോപിച്ചു.

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്‌പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

യുഡിഎഫ് ഭരണത്തിൽ കണ്ണൂരിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം

സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സംരക്ഷണത്തിലാണ് ഇവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങൾ അക്കാലത്ത് കോൺഗ്രസും മാധ്യമങ്ങളും ഉയർത്തിയിരുന്നു.

അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.
spot_img

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്‌പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.