നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

spot_img

കൊച്ചി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ സിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാത്തതിന് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന ഡിവൈഎസ്പിയെ ഇതുവരെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാമെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ ആദ്യം നടപടി സ്വീകരിക്കേണ്ടതല്ലേയെന്നും അന്വേഷണം മാത്രം മതിയാകുമോയെന്നും കോടതി ചോദിച്ചു. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

അറസ്റ്റിന്റെ കാര്യത്തിലും സർക്കാരിന്റെ നിലപാടിനെ കോടതി വിമർശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം അനുവദിക്കുമെന്നതിനാൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിൽ പ്രശ്നമില്ലെന്ന തരത്തിലുള്ള വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പിക്കെതിരായ നടപടി നടപടിക്രമങ്ങൾ പാലിച്ചശേഷമേ സ്വീകരിക്കാനാകൂവെന്നും അല്ലാത്തപക്ഷം തീരുമാനം പിന്നീട് ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നടപടി ചോദ്യം ചെയ്യേണ്ടത് ഉദ്യോഗസ്ഥനാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ നിലപാടിനെ കോടതി വിമർശിച്ചു.

‘കൂടുതൽ പറയിപ്പിക്കരുത്. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണം’ എന്ന കടുത്ത പരാമർശവും ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഡോ. എം.കെ. റാമിന്റെ അറസ്റ്റ് സംബന്ധിച്ച പൊലീസ് നടപടിയിൽ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഡോ. എം.കെ. റാമിന്റെ വിഷയത്തിൽ സംഭവിച്ചത് ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണെന്നും കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും കോടതി വിമർശിച്ചിരുന്നു.

പ്രതിയെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്ന ആരോപണത്തിലും കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് മാറ്റണമെന്ന ആവശ്യം പോലും ഒരു ഘട്ടത്തിൽ കോടതി ഉന്നയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Hot this week

ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്; കിഴക്കൻ മേഖലയിൽ 10 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു

ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.

‘പരമാവധി ആളുകൾ എത്തണം’; ആഭ്യന്തരമന്ത്രിയുടെ പരിപാടിവിജയിപ്പിക്കാൻ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും പോലീസിന്റെ നിർദേശം

ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.

നിതിൻ രാജ് കേസ്: പ്രതിക്ക് ഒത്താശ ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ‘പേരിനൊരു നടപടി’; ഉന്നതർക്ക് സംരക്ഷണം

നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി.

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

Topics

മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
spot_img

Related Articles

Popular Categories

spot_imgspot_img