മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

spot_img

ന്യൂഡൽഹി: 2021 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്ര സർക്കാർ ₹557.5 കോടി ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചു. സിപിഐ എം അംഗം വി. ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വിദേശ സന്ദർശനങ്ങളിലൂടെ രാജ്യത്തിന് ലഭിച്ച വിദേശ നിക്ഷേപം, തൊഴിലവസരങ്ങൾ തുടങ്ങിയ നേട്ടങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തിയില്ല.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ സന്ദർശനങ്ങൾ കുറവായിരുന്ന 2021ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ₹36.1 കോടിയും 2022-ൽ ₹55.8 കോടിയുമാണ് ചെലവഴിച്ചത്. തുടർന്ന് 2023ൽ ചെലവ് ₹93.6 കോടിയായും 2024ൽ ₹109.5 കോടിയായും ഉയർന്നു. 2025ൽ ₹187.8 കോടി ചെലവഴിച്ച് ഈ കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക ചെലവ് രേഖപ്പെടുത്തി. 2026ൽ ഇതുവരെ നടത്തിയ ആറു വിദേശ സന്ദർശനങ്ങൾക്കായി ₹74.5 കോടി ചെലവഴിച്ചതായും മന്ത്രാലയം അറിയിച്ചു. ഈ യാത്രകളിലൂടെ പ്രധാനമന്ത്രി 13 രാജ്യങ്ങൾ സന്ദർശിച്ചു.

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2026ൽ ഇതുവരെ ഏറ്റവും കൂടുതൽ ചെലവായത് മേയിൽ നോർവേയിലേക്കുള്ള സന്ദർശനത്തിനാണ്. ഈ യാത്രയുടെ ചെലവ് ₹17 കോടിയായിരുന്നു.

2025 മാർച്ചിൽ രാജ്യസഭയിൽ സർക്കാർ നൽകിയ മറ്റൊരു മറുപടിപ്രകാരം, പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവിൽ അദ്ദേഹത്തിന്റെ സംഘത്തിന്റെ താമസം, യാത്രാ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, വേദി ഒരുക്കൽ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഏറ്റവും പുതിയ മറുപടിയിൽ ഓരോ യാത്രയുടെയും ചെലവിന്റെ വിശദമായ വിഭജനം നൽകിയിട്ടില്ല.

അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങളിൽ ഇന്ത്യ ഒപ്പുവെച്ചതായും സർക്കാർ അറിയിച്ചു. എന്നാൽ ഈ ധാരണാപത്രങ്ങളിൽ എത്ര എണ്ണം പ്രായോഗികമായി നടപ്പിലായെന്നും അവയിലൂടെ എത്ര വിദേശ നിക്ഷേപം രാജ്യത്ത് എത്തിയെന്നും എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും എത്ര പദ്ധതികൾ യാഥാർഥ്യമായെന്നും സംബന്ധിച്ച വിവരങ്ങൾ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് പകരം, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് ലഭിച്ച ആകെ വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) 381.8 ബില്യൺ യുഎസ് ഡോളറാണെന്ന പൊതുവിവരമാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഈ നിക്ഷേപത്തിൽ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിലൂടെയോ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങളിലൂടെയോ നേരിട്ട് ലഭിച്ച വിഹിതം എത്രയാണെന്നത് സംബന്ധിച്ച് സർക്കാർ കൃത്യമായ കണക്കുകൾ നൽകിയിട്ടില്ല.

Hot this week

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി...

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

Topics

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
spot_img

Related Articles

Popular Categories

spot_imgspot_img