HomeBeatRegionalമുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

Published on

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചതെന്നും അവർ പറഞ്ഞു.

വ്യാപകമായി മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ മലയോര മേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ വന്നതോടെയാണ് മിന്നൽപ്രളയമുണ്ടായതെന്നും നീത കെ. ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകളിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് നിലവിലെ പ്രധാന ദൗത്യമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

അതേസമയം, അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടായിരുന്നിട്ടും ഓറഞ്ച് അലർട്ട് മാത്രം പുറപ്പെടുവിച്ചതിൽ വിമർശനം ശക്തമാകുകയാണ്. മഴക്കെടുതികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ പല സ്ഥലങ്ങളിലും കാലതാമസം നേരിട്ടതായും ആക്ഷേപമുണ്ട്.

അതിശക്തമായ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളിയാഴ്ച രാത്രി വരെ ഓറഞ്ച് അലർട്ട് മാത്രമാണ് നിലനിന്നിരുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ പത്തനംതിട്ടയിലെ ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30 വരെ 248 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

റെഡ് അലർട്ടിന് സമാനമായ രീതിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അർധരാത്രിക്ക് ശേഷമാണ് ലഭിച്ചത്. നദികളിൽ പ്രളയസമാനമായി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ശനിയാഴ്ച രാവിലെ 10ന് ശേഷമാണ് നൽകിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് കടലാക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ശനിയാഴ്ച രാവിലെ തന്നെ പത്തനംതിട്ട ഉൾപ്പെടെ കനത്ത മഴ ലഭിച്ച വിവിധ പ്രദേശങ്ങളിൽ നിരവധി ആളുകൾ ഒറ്റപ്പെട്ട നിലയിലായി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പല സ്ഥലങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ആരോപണമുണ്ട്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.