പാർലമെന്റിലെ ചോദ്യങ്ങളും പൊളിഞ്ഞ പച്ചക്കള്ളങ്ങളും: പിഎം ശ്രീയിൽ പ്രതിരോധത്തിലായ യുഡിഎഫ് സർക്കാർ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് സർക്കാരും ഉയർത്തിയ നുണപ്രചാരണങ്ങളുടെ കോട്ടയാണ് പാർലമെന്റിൽ ഉയർന്നു വന്ന ചോദ്യോത്തരങ്ങളിലൂടെ പാടേ തകർന്നു തരിപ്പണമായിരിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ടതുകൊണ്ട് പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായ തടസ്സമുണ്ടെന്നും, സംസ്ഥാനത്തിന് പിന്മാറാനാകില്ലെന്നുമാണ് യുഡിഎഫ് തങ്ങളുടെ യു-ടേൺ രാഷ്ട്രീയത്തെ ന്യായീകരിക്കാൻ തടസ്സവാദമായി നിരത്തിക്കൊണ്ടിരുന്നത്. എന്നാൽ തങ്ങളുടെ തന്നെ എംപിമാരായ ജെബി മേത്തറും അബ്ദുൾ വഹാബും പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ വ്യക്തമായ മറുപടി, യുഡിഎഫിന്റെ ഈ പ്രതിരോധ നിരയെ പൂർണ്ണമായും തകർത്തെറിഞ്ഞിരിക്കുകയാണ്.

ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരമായ പരാജയങ്ങളെയും ഇരട്ടത്താപ്പുകളെയും മറച്ചുവെക്കാൻ വേണ്ടി നെയ്തെടുത്ത ഓരോ നുണക്കഥകളും ഒന്നൊന്നായി രാജ്യസഭയുടെ മേശപ്പുറത്ത് പൊളിഞ്ഞുവീഴുന്ന ദയനീയ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

‘പിന്മാറാൻ കഴിയില്ല’ എന്ന തന്ത്രപരമായ നുണപ്രചാരണവും കേന്ദ്രത്തിന്റെ മറുപടിയും

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും പ്രത്യേകിച്ച് മുസ്ലിം ലീഗും ജനങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന് സംഘപരിവാർ അജണ്ടയുടെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയെ “അറബിക്കടലിൽ എറിയും” എന്നതായിരുന്നു. എന്നാൽ അധികാരത്തിലേറിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പദ്ധതി നടപ്പിലാക്കാൻ സർക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ ചോദ്യങ്ങളുയർത്തിയ പൊതുസമൂഹത്തിന് മുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച പ്രധാന ന്യായീകരണം, “മുൻ എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതിനാൽ ഇനി പിന്മാറാൻ നിയമപരമായി കഴിയില്ല” എന്നതായിരുന്നു.

എന്നാൽ ഈ കള്ള പ്രചാരണത്തിന് ആയുസ്സ് കുറവായിരുന്നു. മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ ഔദ്യോഗിക മറുപടി യുഡിഎഫ് സർക്കാരിന്റെ മുഖംമൂടി അഴിച്ചുമാറ്റി.

പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ യാതൊരു നിയമപരമായ തടസ്സവുമില്ല. ഒരു സംസ്ഥാനത്തിന് പദ്ധതി വേണ്ടെന്ന് വെക്കാനോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കാനോ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അങ്ങനെ ചെയ്താൽ കേന്ദ്രത്തിന്റെ ഈ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന് മാത്രമാണ് വ്യവസ്ഥ.

കേരളം സ്കൂളുകളുടെ ലിസ്റ്റ് ഇതുവരെ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം, പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരിന്റെ പൂർണ്ണമായ രാഷ്ട്രീയ-ഭരണപരമായ തീരുമാനമാണെന്ന് അടിവരയിടുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ തലയിൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിച്ച വി.ഡി. സതീശനും കൂട്ടർക്കും സ്വന്തം എംപിയുടെ ചോദ്യത്തിലൂടെ തന്നെ കിട്ടിയ ഈ മറുപടി കനത്ത തിരിച്ചടിയായി മാറി.

സ്കൂളുകൾ തെരഞ്ഞെടുത്തെന്ന നുണയും ജെബി മേത്തർ സ്വയം കുഴിച്ച കുഴിയും

യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയായത് കോൺഗ്രസ് എംപി ജെബി മേത്തർ ഉന്നയിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ്. എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കിയതെന്നും, വിദ്യാലയങ്ങളെ പദ്ധതിക്ക് കീഴിലാക്കി ഫണ്ട് വാങ്ങിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിച്ച യുഡിഎഫിന് തിരിച്ചടിയായത് കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ കൃത്യമായ കണക്കുകളാണ്.

രാജ്യത്തെ 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 13,902 സ്കൂളുകളെ പിഎം ശ്രീ സ്കൂളുകളായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, അതിൽ കേരളത്തിലെ ഒറ്റ സർക്കാർ സ്കൂൾ പോലും ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ഔദ്യോഗികമായി വ്യക്തമാക്കിയത്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടതായി കണക്കുകളിൽ കാണിക്കുന്ന 47 സ്കൂളുകളും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളവയല്ല, മറിച്ച് കേന്ദ്ര സർക്കാരിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്കൂളുകളുമാണ്.

ഇതോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎം ശ്രീ പദ്ധതി പ്രകാരം യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്ന സത്യവും പുറത്തുവന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട ലഭിച്ചതായി യുഡിഎഫ് പ്രചരിപ്പിച്ചത് ഭരണഘടനാപരമായ അവകാശമായ ‘സമഗ്ര ശിക്ഷാ കേരള’ വിഹിതമായ 99.27 കോടി രൂപ മാത്രമാണ്. തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാൻ പാർലമെന്റിൽ ചോദ്യം ചോദിച്ച ജെബി മേത്തർ എംപി, ഫലത്തിൽ എൽഡിഎഫ് സർക്കാരിന്റെ നിരപരാധിത്വവും യുഡിഎഫ് നേതൃത്വം ഉന്നയിച്ച ആരോപണങ്ങളുടെ കപടതയുമാണ് സഭയ്ക്ക് മുന്നിൽ തുറന്നു കാട്ടിയത്.

കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ഇരട്ടത്താപ്പുകൾ

എൽഡിഎഫ് സർക്കാരിന്റെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാൻ ശ്രമിച്ച യുഡിഎഫ് മറച്ചുവെക്കാൻ ശ്രമിച്ച മറ്റൊരു പ്രധാന വസ്തുത സ്വന്തം പാർട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നയങ്ങളാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ സംഘപരിവാർ വൽക്കരണമെന്ന് ആരോപിക്കുന്ന അതേ പദ്ധതി, കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ യാതൊരു എതിർപ്പുമില്ലാതെ നടപ്പിലാക്കിവരികയാണ്.

PM Shri Congress state

ദേശീയ തലത്തിൽ ഹൈക്കമാൻഡിന്റെ അറിവോടെയും സമ്മതത്തോടെയും കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീക്ക് പരവതാനി വിരിക്കുമ്പോൾ, കേരളത്തിൽ മാത്രം എൽഡിഎഫിന് മേൽ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വി.ഡി. സതീശനും യുഡിഎഫും ശ്രമിച്ചത്. എന്നാൽ ഈ ഇരട്ടത്താപ്പും കേന്ദ്രത്തിന്റെ മറുപടിയോടെ വെളിച്ചത്തായി.

എൽഡിഎഫ് കൈക്കൊണ്ട നിലപാടുകളും യുഡിഎഫിന്റെ കീഴടങ്ങലും

എൽഡിഎഫ് സർക്കാർ മുൻപ് സമഗ്ര ശിക്ഷാ പദ്ധതിയുടെ വിഹിതം തടഞ്ഞുവെച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെത്തുടർന്നാണ് ധാരണാപത്രത്തിൽ ഒപ്പിടാനുള്ള നീക്കങ്ങൾ നടത്തിയത്. എന്നാൽ, അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫിൽ നിന്നും ഒപ്പം തന്നെ ഘടകകഷിയായ സിപിഐയും എതിർപ്പുകൾ ഉയർത്തി. പിഎം ശ്രീ എന്ന പദ്ധതി സംബന്ധിച്ച ചർച്ചകൾക്കപ്പുറം സിപിഐഎം ബിജെപിയോട് രഹസ്യ രാഷ്ട്രീയ ധാരണയുണ്ടാക്കി എന്ന നിലയിലായിരുന്നു കോൺഗ്രസും മുസ്ലിം ലീഗും പ്രചാരണം നടത്തിയത്. ഇതിനെത്തുടർന്ന്, ഒപ്പിട്ട് 20 ദിവസത്തിനകം തന്നെ ധാരണാപത്രം മരവിപ്പിച്ചു നിർത്തുവാൻ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. അതിനുശേഷം സ്കൂളുകളുടെ വിവരശേഖരണമോ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികളോ രൂപീകരിക്കാതെ പദ്ധതിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ് എൽഡിഎഫ് ചെയ്തത്.

എന്നാൽ, അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ തങ്ങൾ നേരത്തെ ഉയർത്തിയ രാഷ്ട്രീയം തള്ളിക്കളയുകയും, കേന്ദ്രത്തിന് പൂർണ്ണമായി കീഴടങ്ങിക്കൊണ്ട് പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭാ ഉപസമിതിയെ വയ്ക്കുകയും ചെയ്തു. സ്വന്തം തീരുമാനത്തിലെ വീഴ്ച മറച്ചുവെക്കാൻ എൽഡിഎഫ് സർക്കാരാണ് ഇതിന് വഴിവെച്ചതെന്ന കള്ള പ്രചരണം അഴിച്ചുവിട്ട സതീശനും യുഡിഎഫിനും, സ്വന്തം എംപിമാർ നൽകിയ ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി വലിയൊരു പ്രഹരമായി മാറി.

Hot this week

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

Topics

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ്...

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ്...

ഓപ്പറേഷൻ തൂഫാൻ; ആദ്യ മാസത്തിൽ കൂടിയ അളവിൽ ലഹരി വസ്തുക്കൾ കൈവശം വച്ചതിന് 39 കേസുകൾ മാത്രം!

കേരളത്തിലെ ലഹരി വിതരണക്കാരെയും അന്തർസംസ്ഥാന മയക്ക് മരുന്ന് മാഫിയകളേയും ലക്ഷ്യമിട്ട് കൊണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img