പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.
അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.
അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.
ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.
നിലവിൽ കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ജൂൺ രണ്ടാം തീയതി ആരംഭിച്ച ഓപ്പറേഷനിൽ ജൂൺ മാസം അവസാന ആഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2639 യുസർ ലെവൽ കേസുകളാണ്. ഇതേ സമയം കൊമേഴ്‌സ്യൽ അളവിൽ ലഹരി കൈവശം വച്ചതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെറും 39 കേസുകൾ മാത്രമാണ്.
അടുത്തിടെ സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് കോടേരിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇതേ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പുതിയ ആരോപണം ഉയർന്നുവന്നിരിക്കുന്നത്.