വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

spot_img

കൊച്ചി: കഴിഞ്ഞ ഒന്നര മാസമായി സ്പൈസ് ജെറ്റ് വിമാനങ്ങൾ 10 മുതൽ 24 മണിക്കൂർ വരെ വൈകുന്ന സംഭവത്തിൽ വിമാനക്കമ്പനിയുടെ വാദം തള്ളി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അധികൃതർ. മോശം കാലാവസ്ഥ മൂലമാണ് സർവീസുകൾ വൈകുന്നത് എന്ന സ്പൈസ് ജെറ്റിന്റെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്ന് സിയാൽ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിലവിൽ ഗതാഗതത്തിന് അനുയോജ്യമായ കാലാവസ്ഥയാണുള്ളതെന്നും മറ്റ് എയർലൈനുകൾ കൃത്യസമയത്ത് സർവീസ് നടത്തുന്നുണ്ടെന്നും സിയാൽ വ്യക്തമാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്നത് ദിവസേന നൂറുകണക്കിന് യാത്രക്കാരെയാണ് കടുത്ത അനിശ്ചിതത്വത്തിലാക്കുന്നത്.

അടിയന്തരമായി വിദേശത്തേക്ക് പോകേണ്ട പ്രവാസികൾ, തൊഴിൽ തേടുന്നവർ, രോഗികൾ എന്നിവരടക്കം മണിക്കൂറുകളോളമാണ് വിവരമൊന്നുമില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. സർവീസുകൾ വൈകുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യങ്ങളോ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളോ ഒരുക്കാൻ കമ്പനി തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഗ്രൗണ്ട് സ്റ്റാഫുകളിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ടിക്കറ്റെടുത്ത യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ തുടർച്ചയായി പ്രതിഷേധിക്കുകയാണ്.

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്. ഒരു കേന്ദ്രത്തിൽ സർവീസ് വൈകുന്നത് തുടർന്നുള്ള റൂട്ടുകളെയും ബാധിക്കുന്ന ശൃംഖലാപരമായ പ്രത്യാഘാതമാണ് കമ്പനിയുടെ ശൃംഖലയിൽ ഉണ്ടാകുന്നത്. ചെക്ക്-ഇൻ കൗണ്ടറുകളിലെ ജീവനക്കാരുടെ കുറവും ലഗേജ് കൈകാര്യം ചെയ്യുന്നതിലെ കാലതാമസവും മറ്റ് പ്രധാന വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

യഥാർത്ഥ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി

മോശം കാലാവസ്ഥയല്ല, മറിച്ച് കമ്പനി നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന കുടിശ്ശിക ബാധ്യതകളുമാണ് നിലവിലെ പ്രവർത്തന തടസ്സങ്ങൾക്ക് കാരണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും സിയാൽ ഉൾപ്പെടെയുള്ള വിമാനത്താവള ഓപ്പറേറ്റർമാർക്കും ലാൻഡിംഗ്, പാർക്കിംഗ് ഫീസിനത്തിൽ കോടിക്കണക്കിന് രൂപ സ്പൈസ് ജെറ്റ് നൽകാനുണ്ട്. കൂടാതെ, വിമാനങ്ങൾ വാടകയ്ക്ക് നൽകിയ കമ്പനികൾക്ക് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വരികയും പല വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കേണ്ടി വരികയും ചെയ്തു. നിലവിൽ ലഭ്യമായ ചുരുക്കം വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താൻ ശ്രമിക്കുന്നതാണ് മണിക്കൂറുകളോളം സമയം തെറ്റാൻ ഇടയാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളവും പ്രൊവിഡന്റ് ഫണ്ട് വിഹിതവും നൽകുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തുന്നതായും പരാതിയുണ്ട്. ഇത് ജീവനക്കാരുടെ മാനസികസമ്മർദ്ദത്തിനും പ്രവർത്തനക്ഷമതയിലെ കുറവിനും കാരണമായി. സർവീസുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചിട്ടും കൃത്യമായ സംവിധാനങ്ങളില്ലാതെ ബുക്കിംഗ് തുടരുകയാണ് സ്‌പൈസ് ജെറ്റ്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. സാഹചര്യം രൂക്ഷമാകുമ്പോഴും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും വ്യോമയാന മന്ത്രാലയവും ഇതുവരെയായി കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടില്ല.

Hot this week

‘വിസ്‌ഡം’ പ്രചാരണ പരിപാടി യൂണിഫോമിൽ ഉദ്‌ഘാടനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; ലഹരി ബോധവത്കരണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്

'പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്.

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘ഹൈറിച്ച് സെപ്റ്റംബറിൽ വരും’; മണി ചെയിൻ തട്ടിപ്പ് കേസുകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കമ്പനി

താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു.

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.

Topics

ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ

രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

കേരളത്തിന് അഭിമാനം; 19-ാം വയസിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി കസിയ ലിസ് മെജോ

ഇന്ത്യൻ സൗന്ദര്യ മത്സര രംഗത്തെ പ്രമുഖർ അണിനിരന്ന ജൂറിയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ജൂറി അധ്യക്ഷയായിരുന്നു.
spot_img

Related Articles

Popular Categories

spot_imgspot_img