പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

spot_img

കണ്ണൂർ: ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചെന്ന വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ടയിലെ ഇ.ജി. അഭിഷേക് (26) ആണ് ശ്രീകണ്ഠപുരം പൊലീസിന്റെ പിടിയിലായത്. ശ്രീകണ്ഠപുരം പാറമ്പുഴയിൽ ജൂവലറിയിൽ നിന്നാണ് പ്രതി രണ്ട് സ്വർണമാലകൾ തട്ടിയെടുത്തത്. 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കമുള്ള മാലകളാണ് പണമയച്ചതായുള്ള വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 13നാണ് സംഭവം. ശ്യാംകൃഷ്ണൻ എന്ന പേരിലാണ് പ്രതി ജ്വല്ലറിയിലെത്തിയത്. സ്വർണാഭരണങ്ങൾ വാങ്ങിയശേഷം പണം അയച്ചതായി കാണിക്കുന്ന തരത്തിലുള്ള വ്യാജ ബാങ്ക് ഇടപാട് സ്ക്രീൻഷോട്ട് ജീവനക്കാരെ കാണിക്കുകയായിരുന്നു. പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്. പ്രതി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇ.ജി. അഭിഷേകിന്റെ അക്കൗണ്ടിൽ നിന്ന് 58000 രൂപ മാത്രമാണ് ലഭിച്ചതെന്ന് കണ്ടെത്തി. ബാക്കി 400500 രൂപ അക്കൗണ്ടിലേക്ക് എത്തിയിരുന്നില്ല.

തുടർന്ന് ജ്വല്ലറി ഉടമ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗോവയിൽ നിന്ന് മടങ്ങുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അഭിഷേകിനെ പിടികൂടിയത്. വ്യാജ ബാങ്ക് ഇടപാട് സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലെ ജ്വല്ലറികളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Hot this week

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.

ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ

രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

കേരളത്തിന് അഭിമാനം; 19-ാം വയസിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി കസിയ ലിസ് മെജോ

ഇന്ത്യൻ സൗന്ദര്യ മത്സര രംഗത്തെ പ്രമുഖർ അണിനിരന്ന ജൂറിയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ജൂറി അധ്യക്ഷയായിരുന്നു.

സവാള വില കുതിക്കുന്നു; സ്റ്റോക്ക് വിപണിയിലെത്തിക്കാൻ പ്രത്യേക ‘ഉള്ളിത്തീവണ്ടികൾ’

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്ക് പ്രത്യേക ‘കാണ്ട എക്സ്പ്രസ്’ ട്രെയിനുകൾ വഴി ഉള്ളി എത്തിക്കാനും കേന്ദ്രം നടപടി ആരംഭിച്ചു.

Topics

മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ അംബാസഡർ; പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കാൻ നിർദേശം

2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി

കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

കരിമ്പ് ഉണ്ട്, പഞ്ചസാരയില്ല; പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസർക്കാർ

പഞ്ചസാര ഉൽപ്പാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
spot_img

Related Articles

Popular Categories

spot_imgspot_img