നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

spot_img

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. ഹൈക്കോടതിയുടെ നിരന്തര വിമർശങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഗുരുതര വീഴ്ച ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം മാത്രം മതിയോ എന്നതടക്കമുള്ള ചോദ്യങ്ങളും സർക്കാരിന് നേരെ ഉയർത്തിയിരുന്നു.

നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിനെതിരെ വിമർശനം നടത്തിയത്. ഡോ. എം.കെ. റാമിന്റെ അറസ്റ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. തുടരുകയാണെന്ന് സർക്കാർ അറിയിച്ചതോടെയാണ് കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.

ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡോ. എം.കെ. റാമിനെ ആദ്യമായി അറസ്റ്റ് ചെയ്തപ്പോൾ സുപ്രീംകോടതി നിർദേശിച്ച ‘ഗ്രൗണ്ട്സ് ഓഫ് അറസ്റ്റ്’ സംബന്ധിച്ച നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നതായിരുന്നു പ്രധാന വീഴ്ച. ഇതിനെ തുടർന്ന് കോടതി റാമിന്റെ അറസ്റ്റ് നടപടികൾ റദ്ദാക്കുകയായിരുന്നു.

അറസ്റ്റ് നടപടിയിലെ വീഴ്ച ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും തിരിച്ചടിയായതിനെ തുടർന്ന് കേസിന്റെ അന്വേഷണസംഘത്തിലും മാറ്റം വരുത്തിയിരുന്നു. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജീവൻ ജോർജിനാണ് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതല.

Hot this week

കേരളത്തിന് അഭിമാനം; 19-ാം വയസിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി കസിയ ലിസ് മെജോ

ഇന്ത്യൻ സൗന്ദര്യ മത്സര രംഗത്തെ പ്രമുഖർ അണിനിരന്ന ജൂറിയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ ജൂറി അധ്യക്ഷയായിരുന്നു.

സവാള വില കുതിക്കുന്നു; സ്റ്റോക്ക് വിപണിയിലെത്തിക്കാൻ പ്രത്യേക ‘ഉള്ളിത്തീവണ്ടികൾ’

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്ക് പ്രത്യേക ‘കാണ്ട എക്സ്പ്രസ്’ ട്രെയിനുകൾ വഴി ഉള്ളി എത്തിക്കാനും കേന്ദ്രം നടപടി ആരംഭിച്ചു.

മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ അംബാസഡർ; പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കാൻ നിർദേശം

2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി

കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

കരിമ്പ് ഉണ്ട്, പഞ്ചസാരയില്ല; പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസർക്കാർ

പഞ്ചസാര ഉൽപ്പാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Topics

വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്

ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

വിജയ് ചിത്രങ്ങളുടെ നിർമാതാവ് ക്ഷേത്ര ട്രസ്റ്റി തിരഞ്ഞെടുപ്പ് സമിതി അംഗം: തമിഴ്‌നാട്ടിൽ പുതിയ വിവാദം

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്.

കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.
spot_img

Related Articles

Popular Categories

spot_imgspot_img