HomeBeatInternationalഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

Published on

spot_img

വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെയും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളുടെയും അഭ്യർഥനയെ തുടർന്നാണ് ആക്രമണം മാറ്റിവച്ചതെന്നും കരാറിന്റെ ഇറാനുമായുള്ള അടിസ്ഥാന വ്യവസ്ഥകളിൽ ധാരണയായതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ കരാർ വേഗത്തിൽ അന്തിമമാക്കാൻ സാധിച്ചാൽ മാത്രമേ ആക്രമണം ഒഴിവാക്കുന്ന നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ്. നിർദേശിക്കപ്പെടുന്ന കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടൻ, പൂർണമായും തുറക്കുന്നതിനും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെടുന്നു.

Truth Social Post

ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം നടത്തരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും കരാറിന്റെ അടിസ്ഥാനരേഖയിൽ ധാരണയായിട്ടുണ്ടെന്നുമാണ് ട്രംപിന്റെ വാദം. ലോകത്തിന്റെ ഭാവി സുരക്ഷയും സമാധാനവും പരിഗണിച്ചാണ് ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ അതിവേഗം കരാറിലെത്താൻ സാധിക്കണമെന്ന നിബന്ധനയോടെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കുന്നു.

അതേസമയം, ഇറാനെതിരായ സൈനിക നടപടിയിൽ അമേരിക്കയുടെ ശക്തി കുറച്ചുകാണേണ്ടതില്ലെന്ന മുന്നറിയിപ്പും ട്രംപ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കാണാത്ത തരത്തിലുള്ള സൈനിക ശക്തിയും ആയുധസജ്ജതയുമാണ് അമേരിക്കയ്ക്കുള്ളതെന്നും ഇറാനെതിരെ നടപടിക്ക് യുഎസ് പൂർണമായും തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുമായി ധാരണയിലെത്താനുള്ള ശ്രമങ്ങളിൽ ഇസ്രയേലും പങ്കാളിയാകാൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞു. അഞ്ച് മാസമായി തുടരുന്ന യുദ്ധത്തിന് അവസാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ, അമേരിക്കയുടെ പുതിയ ആക്രമണ ഭീഷണിക്കെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ നിർണായക തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ‘സാഹസികമായ നടപടികളിൽ’ നിന്ന് അമേരിക്ക വിട്ടുനിൽക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി ശനിയാഴ്ച തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാനെതിരായ ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായും തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനുമായും നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കിയതായി അരാഖ്ചിയുടെ ടെലിഗ്രാം അക്കൗണ്ടിൽ അറിയിച്ചു.

അമേരിക്കയുടെ ‘അസ്ഥിരപ്പെടുത്തുന്ന നടപടികൾ’ മേഖലയിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ഇതുവഴി ഉയരുന്ന സുരക്ഷാ ഭീഷണികളും ചർച്ചയായതായും റിപ്പോർട്ടുണ്ട്. സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായുള്ള സംഭാഷണത്തിലും അരാഖ്ചി സമാനമായ മുന്നറിയിപ്പ് ആവർത്തിച്ചു. അമേരിക്കയോ ഇസ്രയേലോ നടത്തുന്ന ആക്രമണങ്ങൾക്കും അതിൽ ഏതെങ്കിലും പ്രാദേശിക രാജ്യം പങ്കാളിയാകുന്നതിനും ആനുപാതികമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ നിലപാട്.

അതേസമയം, ഇറാനെതിരായ അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് സൗദി അറേബ്യക്കും ആശങ്കയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് വാർത്താ മാധ്യമമായ ആക്സിയോസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്ച ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇറാനെതിരായ അമേരിക്കയുടെ പദ്ധതികളെക്കുറിച്ച് വ്യക്തത തേടുകയും ആശങ്ക അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടെ, ഗൾഫ് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്. ഇറാനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകൾ തങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് എത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചിരുന്നു. ഇവ തകർത്തതായും കുവൈത്ത് സൈന്യം പറഞ്ഞു.

അമേരിക്ക ഇറാനിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ സൗദി അറേബ്യയിലെയും യുഎഇയിലെയും എണ്ണപ്പാടങ്ങളും ഖത്തറിലെയും ഇസ്രയേലിലെയും വാതക മേഖലകളും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിലെ പരമോന്നത സുരക്ഷാ സംവിധാനവുമായി ബന്ധമുള്ള നൂർന്യൂസ് റിപ്പോർട്ട് ചെയ്തു. മേഖലയിൽ ആക്രമണം വ്യാപിച്ചാൽ വലിയ തോതിലുള്ള ഊർജ പ്രതിസന്ധിക്കും ആഗോള വിപണികളിൽ അസ്ഥിരതയ്ക്കും കാരണമാകുന്ന തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സംഘർഷം തൽക്കാലം ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷ ഉയർന്നെങ്കിലും, കരാർ യാഥാർഥ്യമാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ നിർത്തുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും യഥാർഥ ധാരണയിലെത്തുന്നതാണ് ഇനി നിർണായകം. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം കൂടുതൽ രൂക്ഷമായാൽ ആഗോള എണ്ണവിലയിലും വ്യാപാരമേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള ആശങ്കകളും നിലനിൽക്കുകയാണ്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.

ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി

കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.