Daily Archives: Aug 4, 2026

കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

വാഹനം അക്വാപ്ലാനിങ്ങിൽ പെട്ടാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക എന്നതാണ് പ്രധാനം. ഈ ഘട്ടത്തിൽ ഒരിക്കലും ബ്രേക്കിൽ ശക്തമായി ചവിട്ടരുത്.

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒളിവിൽ കഴിയുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനും പരിശോധന സഹായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മുന്നിലുള്ള പ്രധാന ബദൽ വിമാന യാത്രയാണ്. എന്നാൽ ഓണക്കാലത്തെ ഉയർന്ന ആവശ്യകത കാരണം വിമാനയാത്ര പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

പ്രാഥമികമായി രണ്ട് വർഷത്തേക്കായിരിക്കും കരാർ. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷം വീതം രണ്ട് തവണ കരാർ നീട്ടാനുള്ള വ്യവസ്ഥയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം നടത്തരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും കരാറിന്റെ അടിസ്ഥാനരേഖയിൽ ധാരണയായിട്ടുണ്ടെന്നുമാണ് ട്രംപിന്റെ വാദം.

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

മഴക്കെടുതികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതായും ആക്ഷേപമുണ്ട്.

ഓപ്പറേഷൻ തൂഫാൻ; ആദ്യ മാസത്തിൽ കൂടിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടിയത് 39 കേസുകളിൽ മാത്രം!

ജൂൺ രണ്ടാം തീയതി ആരംഭിച്ച ഓപ്പറേഷനിൽ ജൂൺ മാസം അവസാന ആഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2639 യുസർ ലെവൽ കേസുകളാണ്. ഇതേ സമയം കൊമേഴ്‌സ്യൽ അളവിൽ ലഹരി കൈവശം വച്ചതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെറും 39 കേസുകൾ മാത്രമാണ്.

ദുർബലമായ മൺസൂൺ, അതിതീവ്ര മഴ; കാരണം സൊമാലിയൻ ജെറ്റോ അതോ കാലാവസ്ഥാ വ്യതിയാനമോ?

കേരളത്തിലെ ഇപ്പോഴത്തെ കനത്ത മഴയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് 'സൊമാലിയൻ ജെറ്റ്'. മൺസൂൺ കാലത്ത് ദക്ഷിണാർധ ഗോളത്തിലെ സമുദ്രമേഖലയിൽ നിന്നും ഉത്ഭവിച്ച് ഭൂമധ്യരേഖ കടന്ന്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയൻ തീരത്തുകൂടി അറബിക്കടലിലേക്ക് തിരിയുന്ന താഴ്ന്നതല കാറ്റ് പ്രവാഹമാണിത്