പ്ലസ് വൺ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രധാന തെളിവുകൾ ഇനിയും കണ്ടെടുക്കാനായില്ല; വ്യക്തതയില്ലാതെ അന്വേഷണസംഘം

Published on

spot_img

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ കാര്യമായ തെളിവുകൾ ഒന്നും കണ്ടെടുക്കാനാവാതെ പൊലീസ്. അഭിറാമിനെ കൊലപെടുത്താൻ ഉപയോഗിച്ച ബെൽറ്റ്, കൊല്ലപ്പെടുമ്പോൾ അഭിറാം ധരിച്ചിരുന്ന ഷർട്ട്, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, മാല, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവയൊന്നും തന്നെ ഇതുവരെയായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊലപാതകത്തിന് നേരിട്ടുള്ള ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ തന്നെ ശാസ്ത്രീയ തെളിവുകൾ സുപ്രധാനമാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമായ ബെൽറ്റ് ഉൾപ്പെടെ യാതൊരു തെളിവുകളും കണ്ടെത്താൻ കഴിയാതിരുന്നത് കേസിനെ വളരെയധികം ദുര്ബലപ്പെടുത്തിയിരിക്കുകയാണ്.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘത്തിന് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അറസ്റ്റിലായ പതിനേഴുകാരൻ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് നൽകുന്നത്. തന്റെയും അഭിറാമിന്റെയും മൊബൈൽ ഫോണുകൾ തെറ്റിയാൽത്തോട്ടിൽ എറിഞ്ഞുവെന്നാണ് പതിനേഴുകാരൻ ആദ്യം നൽകിയ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിൽ സ്കൂബ ടീമിനെ ഉപയോഗിച്ച് തെറ്റിയാൽ തോട് വിശദമായി പരിശോധിച്ചിരുന്നു. പേരൂർ അങ്കണവാടി മുതൽ പാങ്ങപ്പാറ വരെയുള്ള ഭാഗത്ത് തോട്ടിൽ പരിശോധന നടത്തിയെങ്കിലും മൊബൈൽ ഫോണുകൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് പതിനേഴുകാരനെ വീണ്ടും ചോദ്യംചെയ്തപ്പോൾ മൊബൈൽ ഫോണുകൾ കൊലപാതകം നടത്തിയ സ്ഥലത്തിനുസമീപം കുറ്റിക്കാട്ടിൽ എറിഞ്ഞുവെന്ന് മൊഴി മാറ്റുകയായിരുന്നു. തുടർന്ന് അന്വേഷണസംഘം ഈ ഭാഗത്തെ കുറ്റിക്കാട് വൃത്തിയാക്കി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

PIC 81
അഭിറാമുമായി കൊലപാതകം നടന്ന സ്ഥലത്തേക്ക് പോകുന്ന പതിനേഴുകാരൻ – സിസിടിവി ദൃശ്യം

നിലവിൽ അഭിറാമിനെ പതിനേഴുകാരൻ വിളിച്ചു വരുത്തി എന്നതിനപ്പുറത്ത്, പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അഭിറാമുമായി പതിനേഴുകാരൻ കൊലപാതകം നടന്ന സ്ഥലത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാൻ ആയത് മാത്രമാണ് അന്വേഷണസംഘത്തിനുണ്ടായ ആശ്വാസം. പ്രായപൂർത്തിയാകാത്ത പതിനേഴുകാരന് പുറമെ രണ്ടാംപ്രതി ശ്രീകാര്യം കല്ലന്പള്ളി പുതുവൽപുത്തൻവീട്ടിൽ ഉമർ മുഫ്‌താർ, മൂന്നാംപ്രതി ശ്രീവരാഹം മണക്കാട് സ്വദേശിനി ആനന്ദ, നാലാംപ്രതി ആക്കുളം മണക്കുന്നിൽ എസ്‌ ഐശ്വര്യ എന്നിവരാണ് സംഭവത്തിൽ ഇതുവരെ അറസ്റിലായിട്ടുള്ളത്. കൊലപാതകത്തിൽ രണ്ടാം പ്രതി ഉമർ ഉമർ മുഫ്‌താർ നേരിട്ട് പങ്കെടുത്തതായി അന്വേഷണ സംഘം കരുതുന്നുണ്ടെങ്കിലും താൻ ഒറ്റയ്ക്കാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്നും മറ്റാരും ഒപ്പമില്ലായിരുന്നെന്നുമാണ് പതിനേഴുകാരൻ അന്വേഷണ സംഘത്തോട് ആവർത്തിക്കുന്നത്.

തെളിവുകൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ വസ്തുതകളിലും കുറ്റകൃത്യത്തിന്റെ സമയക്രമത്തിലും മറ്റു പ്രതികളുടെ പങ്കാളിത്തത്തെ കുറിച്ചും വ്യക്തത വരുത്തേണ്ടതും ഉണ്ട്. ഇത് അന്വേഷണസംഘത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കൃത്യമായ തെളിവുകൾ ശേഖരിക്കുകയും വ്യക്തമായ വിവരങ്ങളോടെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തില്ലെങ്കിൽ പ്രതികൾക്ക് എളുപ്പത്തിൽ കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.ഇതിനിടെയിൽ പതിനേഴുകാരനായ പ്രധാന പ്രതിയെ മുതിർന്ന പൗരനായി പരിഗണിച്ച് വിചാരണ ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് സംഘം നടത്തുന്നുണ്ട്. ഇതിനായി മാനസിക പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Swathi S
Swathi S
Swathi S is a content creator at Varta Nexus. Specializing in deep-dive news analysis, regional politics, and socio-economic reporting, she focuses on uncovering grounded stories with clarity and editorial integrity.

രാജസ്ഥാൻ ഹൈക്കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവ് അപ്‌ലോഡ് ചെയ്ത് മയക്കുമരുന്ന് കേസ് പ്രതി

ജോധ്പൂർ: രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവുകൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തൽ. മയക്കുമരുന്ന്...

ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്‌പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

യുഡിഎഫ് ഭരണത്തിൽ കണ്ണൂരിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം

സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സംരക്ഷണത്തിലാണ് ഇവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങൾ അക്കാലത്ത് കോൺഗ്രസും മാധ്യമങ്ങളും ഉയർത്തിയിരുന്നു.
spot_img

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.