മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

spot_img

കേരളത്തിലെ പുതിയ തലമുറയിൽ മതവിശ്വാസം – ദൈവത്തിലുള്ള അന്ധമായ വിശ്വാസം കുറഞ്ഞുവരികയാണ് എന്നത് ഒരു യാഥാർഥ്യമാണ്. ഇതിലുള്ള വേവലാതിയാണ് ഈ മതപണ്ഡിതരൊക്കെ അവരുടെ സ്റ്റേറ്റ്മെന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ജെൻസി ജെൻ ആൽഫാ തലമുകളെ മതത്തിലും ദൈവത്തിലും തളച്ചിടാൻ വേണ്ടി ബേബി ബൂമേഴ്‌സ് ജെനെറേഷനിലുള്ള വൃദ്ധ പണ്ഡിതർ നടത്തുന്ന ശ്രമങ്ങളാണ് നമ്മൾ ഈ കാണുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്? ഇത് കേരളത്തിൽ മാത്രമുള്ള ഒരു പ്രവണതയാണോ ഈ വീഡിയോയിൽ വിശദമായി പരിശോധിക്കാം.

കേരളത്തിൽ മാത്രമല്ല, ആഗോളതലത്തിൽ സംഘടിത മതങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടുമുള്ള വിമുഖത വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ആധുനിക സാമൂഹികശാസ്ത്രത്തിൽ അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം കൂടിയാണ് ഇത്. നമ്മുടെ ചരിത്രത്തിലുടനീളം സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു മതവിശ്വാസം. എന്നാൽ ഈ കാലഘട്ടത്തിൽ അതിന് വലിയ തോതിലുള്ള മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. Pew Research Center, Gallup, World Values Survey തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസികളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത് ലോകമെമ്പാടും ‘മതമില്ലാത്തവർ’ അല്ലെങ്കിൽ ഏതെങ്കിലും നിശ്ചിത മതത്തിൽ ഉൾപ്പെടാത്തവർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.

വടക്കേ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഈ മതേതരവൽക്കരണം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. Pew Research Center നടത്തിയ പഠനങ്ങൾ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ 1990-കളുടെ ആരംഭത്തിൽ ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമായിരുന്ന മതമില്ലാത്തവരുടെ എണ്ണം 2020-കളുടെ മധ്യത്തോടെ മുപ്പത് ശതമാനത്തിനടുത്തെത്തി നിൽക്കുന്നു. യുകെയുടെ 2021-ലെ ഔദ്യോഗിക സെൻസസ് പ്രകാരം ഇംഗ്ലണ്ടിലും വെയ്ൽസിലും ക്രിസ്തുമത വിശ്വാസികളുടെ എണ്ണം ചരിത്രത്തിലാദ്യമായി അമ്പത് ശതമാനത്തിനും താഴേക്ക്, അതായത് 46.2% ആയി താഴ്ന്നു. ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡ്സ് സർവേ പ്രകാരം അവിടുത്തെ ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം ആളുകൾ തങ്ങൾക്ക് ഒരു മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. കാനഡ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ ജനസംഖ്യയുടെ വൻകിട പങ്ക് മതപരമായ ചട്ടക്കൂടുകളിൽ നിന്ന് പൂർണ്ണമായും പുറത്താണ്.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആഗോള നഗരവൽക്കരണം നടക്കുന്ന മറ്റ് മേഖലകളിലും മതവിശ്വാസത്തിലെ ഈ മാറ്റം പ്രകടമാണ്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വികസിത ഏഷ്യൻ രാജ്യങ്ങളിൽ ഭൂരിഭാഗം ജനങ്ങളും തങ്ങളെ ഒരു മതത്തിന്റെയും ഔദ്യോഗിക അനുയായികളായി കാണുന്നില്ല. ജപ്പാനിൽ ജനസംഖ്യയുടെ എഴുപത് ശതമാനത്തിലധികം ആളുകളും മതപരമായ സംഘടനകളിൽ അംഗങ്ങളല്ല. പരമ്പരാഗതമായി ശക്തമായ കത്തോലിക്കാ സ്വാധീനമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സമീപകാലത്ത് മതമില്ലാത്തവരുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, നഗരവൽക്കരണം എന്നിവ വർദ്ധിക്കുന്നതിനനുസരിച്ച് പരമ്പരാഗത സമുദായങ്ങളിൽ നിന്ന് വ്യക്തിപരമായ സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യർ മാറുന്നതിന്റെ സൂചനയാണിത്.

എക്സിസ്റ്റൻഷ്യൽ സെക്യൂരിറ്റി തിയറി

മതവിശ്വാസത്തിൽ ഉണ്ടാകുന്ന ഈ ഇടിവിന് പിന്നിലെ പ്രധാന സാമ്പത്തിക-സാമൂഹിക കാരണങ്ങളിലൊന്ന് വിശദീകരിക്കുന്ന ആശയമാണ് ‘എക്സിസ്റ്റൻഷ്യൽ സെക്യൂരിറ്റി തിയറി’. എന്താണ് ഈ തീയറി?സാമൂഹികശാസ്ത്രജ്ഞരായ പിപ്പ നോറിസ്, റൊണാൾഡ് ഇൻഗ്ലെഹാർട്ട് എന്നിവർ വികസിപ്പിച്ച ഈ സിദ്ധാന്തമനുസരിച്ച്, ജനങ്ങൾക്ക് മികച്ച സാമ്പത്തിക ഭദ്രതയും ആരോഗ്യ പരിപാലനവും സാമൂഹിക സുരക്ഷയും ഉറപ്പുനൽകുന്ന രാജ്യങ്ങളിൽ മതപരമായ ആശ്രയത്വം കുറവായിരിക്കും. ജീവിതത്തിൽ കഷ്ടപ്പാടുകളും ദാരിദ്ര്യവും രോഗഭയവും നിസ്സഹായാവസ്ഥയും കൂടുതലുള്ള സമൂഹങ്ങളിലാണ് മനുഷ്യർ രക്ഷക്ക് വേണ്ടി മതങ്ങളെയും ദൈവവിശ്വാസത്തെയും കൂടുതൽ ആശ്രയിക്കുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും ഉയർന്ന ജീവിതനിലവാരവും സാർവത്രിക ക്ഷേമപദ്ധതികളും അവിടുത്തെ മതവിശ്വാസം കുറയുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിലെ അവസ്ഥയും അത് തന്നെയാണ്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വികസിത സൂചികകളിൽ മികച്ച് നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ കടുത്ത ദാരിദ്ര്യാവസ്ഥയോ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നത് പോലുള്ള രോഗാവസ്ഥയോ ഇല്ല. വിദ്യാഭ്യാസം, സ്താസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയിലൊക്കെ മികച്ചു നിൽക്കുന്ന പുതിയ തലമുറയിൽ ശാസ്ത്രാവബോധം ഒക്കെ കൂടുതലാണ്. പുതിയ തലമുറയിലെ മുഴുവൻ പേരും നിരീശ്വരവാദികളാണ് എന്നൊന്നുമല്ല പറയുന്നത്. തീവ്രമായ ഭക്തി, കടുത്ത മതവിശ്വാസം, ചിട്ടയായി മതാചാരങ്ങൾ പാലിക്കുക തുടങ്ങിയ പരിപാടികൾ ഒന്നും ഇവർക്ക് പഴയ തലമുറയിലേത് പോലെ ഇല്ല എന്നതാണ് വസ്തുത. വല്ലപ്പോഴും ദേവാലയങ്ങളിൽ പോവുക, വിവാഹം പോലെയുള്ള ചടങ്ങുകളിൽ മതാചാരങ്ങളെക്കാൾ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുക, മതപരമായ ആഘോഷങ്ങളെ ആചാരങ്ങൾ എന്ന നിലയിൽ കാണാതെ കൾച്ചറൽ ഫെസ്‌റ്റിവലുകളായി ആഘോഷിക്കുക തുടങ്ങിയ രീതികളാണ് ഇവർക്കുള്ളത്. ഓരോ ചെറിയ കാര്യത്തിനും ദൈവത്തോട് നന്ദി പറയുക, ഓരോ കാര്യങ്ങളും ചെയ്യുന്നതിന് മുൻപ് മതപരമായ ചിട്ട അന്വേഷിക്കുക തുടങ്ങിയ സംഗതികളൊന്നും ഇവർക്ക് ഒട്ടും ഇല്ല.

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്. പ്രകൃതിപ്രതിഭാസങ്ങളെയും പ്രപഞ്ചത്തിന്റെ ഉത്പത്തിയെയും രോഗങ്ങളെയും കുറിച്ചുള്ള പരമ്പരാഗത മതവിശദീകരണങ്ങൾക്ക് പകരം തെളിവുകളിൽ അധിഷ്ഠിതമായ ശാസ്ത്രീയ വിശദീകരണങ്ങൾ കുട്ടിക്കാലത്ത് തന്നെ എല്ലാവര്ക്കും ലഭ്യമാകാൻ തുടങ്ങി. മഴ പെയ്യുന്നതെങ്ങനെ, രാത്രിയും പകലും ഉണ്ടാവുന്നതെങ്ങനെ എന്നൊക്കെയുള്ള കാര്യങ്ങൾ ഒന്നാം ക്‌ളാസിൽ പോകുന്നതിന് മുൻപ് തന്നെ കുട്ടികൾ മനസിലാക്കിത്തുടങ്ങുകയാണ്. അന്ധവിശ്വാസങ്ങളെയും യുക്തിരഹിതമായ ആചാരങ്ങളെയും ചോദ്യം ചെയ്യാൻ കുട്ടികൾ തയ്യാറാണ്. ശാസ്ത്രീയ കണ്ടെത്തലുകൾ ദൈനംദിന ജീവിതത്തിന്റെ അടിസ്ഥാനമായി മാറിയതോടെ അമാനുഷിക ശക്തികളിലുള്ള വിശ്വാസത്തിന്റെ പ്രസക്തി കുറഞ്ഞു വന്നു. കോവിഡ് കാലത്തൊക്കെ ദേവാലയങ്ങൾ അടച്ചിട്ട്, ഹോസ്പിറ്റലുകളും റിസർച് ലാബുകളും നിരന്തരം പ്രവർത്തിച്ചതിലൂടെയാണ് മഹാമാരിയെ നിയന്ത്രിക്കാനായത് എന്നത് നമ്മുടെ മുന്നിലെ ഒരു ഉദാഹരണം ആണ്.

മതത്തെ തകർക്കുന്ന ഇന്റർനെറ്റ്!

വിവരവിപ്ലവവും ഇൻ്റർനെറ്റിന്റെ വ്യാപനവും മതങ്ങളുടെ ആശയപരമായ കുത്തക തകർക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഒരു വ്യക്തി ജനിച്ചുവളർന്ന കുടുംബത്തിലെ, സാമൂഹിക അന്തരീക്ഷത്തിലെ മതപരമായ ആശയങ്ങൾ മാത്രം സ്വീകരിക്കാൻ നിർബന്ധിതനായിരുന്നുവെങ്കിൽ, ഇന്ന് ഇൻ്റർനെറ്റിലൂടെ വിവിധ ചിന്താഗതികൾ, നിരീശ്വരവാദം, മതേതര ഹ്യൂമനിസം എന്നിവയെക്കുറിച്ച് പഠിക്കാൻ എളുപ്പത്തിൽ സാധിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മനുഷ്യരുമായുള്ള ആശയവിനിമയം സ്വന്തം മതത്തിലെ പ്രമാണങ്ങളുടെയും ആചാരങ്ങളുടെയും കേവലത ബോധ്യപ്പെടാൻ സഹായിക്കുന്നു. ഇത് ഇവരെ മതപരമായ ചട്ടക്കൂടുകളിൽ നിന്ന് മുക്തരാകാൻ പ്രേരിപ്പിച്ചു. മനുഷ്യന് ഒരു സ്രഷ്ടാവുണ്ടെങ്കിൽ തന്നെ അത് ഇവിടെയുള്ള മതങ്ങൾ പറയുന്ന ദൈവങ്ങൾ അല്ല എന്ന് വിശ്വസിക്കുന്നവരും ഈ കൂട്ടത്തിൽ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. അത്തരം വിശ്വാസികളും മത വിശ്വാസികൾ അല്ലാ എന്നതാണ് വസ്തുത.

വ്യക്തിസ്വാതന്ത്ര്യം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ആധുനിക സാമൂഹിക മൂല്യങ്ങളും പരമ്പരാഗത മതനിയമങ്ങളും തമ്മിലുള്ള കോൺഫ്ലിക്റ്റ് മറ്റൊരു കാരണമാണ്. സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, വ്യക്തിപരമായ ചോയിസുകൾ എന്നിവയോട് മതങ്ങളും മതനേതാക്കളും സ്വീകരിക്കുന്ന യാഥാസ്ഥിതിക നിലപാടുകൾ പുതിയ തലമുറയെ മതങ്ങളിൽ നിന്ന് അകറ്റുന്നു. കൂടാതെ, മതങ്ങൾക്കുള്ളിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ, ലൈംഗിക അതിക്രമങ്ങൾ, അധികാര ദുർവിനിയോഗങ്ങൾ ഒക്കെ ഈ വിവരവിപ്ലവ കാലത്ത് ദൈനംദിനമെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതും പുതിയ തലമുറയെ സ്വാധീനിക്കുന്നുണ്ട്.

തലമുറകൾ തമ്മിലുള്ള അന്തരം ഈ വിഷയത്തിൽ വളരെ വ്യക്തമായി ദൃശ്യമാണ്. ബേബി ബൂമർ തലമുറയെക്കാൾ വളരെ കുറഞ്ഞ തോതിൽ മാത്രമാണ് മില്ലെനിയലുകളും ജെൻ സി തലമുറയും മതപരമായ കാര്യങ്ങളിൽ പങ്കാളികളാകുന്നത്. യുവാക്കൾക്കിടയിൽ മതപരമായ സ്ഥാപനങ്ങളിൽ ചേരാനുള്ള താല്പര്യം കുറയുകയും, മതം ഉപേക്ഷിക്കുന്നവരുടെ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു. മതപഠനത്തേക്കാൾ ഔപചാരിക വിദ്യാഭ്യാസത്തിനാണ് പുതിയ തലമുറ പ്രാധാന്യം കൊടുക്കുന്നത്. മില്ലെനിയൽ തലമുറയിലുള്ള മാതാപിതാക്കൾ ഒക്കെയാണെങ്കിൽ കുട്ടികളിൽ നിർബന്ധിതമായി മതം അടിച്ചേൽപ്പിക്കാൻ തയ്യാറുമല്ല. കുടുംബപരമായ പരമ്പരാഗത വിശ്വാസങ്ങൾ വരുംതലമുറയിലേക്ക് കൈമാറപ്പെടുന്നതിന്റെ തോത് മുൻപെങ്ങുമില്ലാത്ത വിധം കുറഞ്ഞിരിക്കുകയാണ്.

ചുരുക്കത്തിൽ, ആഗോളതലത്തിൽ മതവിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് കേവലം ഒരു താൽക്കാലിക പ്രതിഭാസമല്ല, മറിച്ച് സാമ്പത്തിക വളർച്ച, ശാസ്ത്രീയ മുന്നേറ്റം, വിവര ലഭ്യത, വ്യക്തിസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള സാംസ്കാരിക മാറ്റമാണ്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. മതം ഉപേക്ഷിക്കുന്ന വ്യക്തികൾ ധാർമ്മികതയോ സാമൂഹിക ഉത്തരവാദിത്തമോ ഉപേക്ഷിക്കുകയല്ല, മറിച്ച് മാനവികതയിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ മതേതര ധാർമ്മികതയിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. ഈ പ്രവണത വരും ദശകങ്ങളിൽ ലോകമെമ്പാടുമുള്ള സാമൂഹിക, രാഷ്ട്രീയ, നിയമ വ്യവസ്ഥകളിൽ കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നത് ഉറപ്പാണ്. ചരിത്രത്തിൽ പല മതങ്ങളും വിശ്വാസരീതികളും ദൈവങ്ങളും ആചാരങ്ങളും എല്ലാം കലഹരണപ്പെടുകയും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ച ഉണ്ടാവുക തന്നെ ചെയ്യും.

Jibin Puliyankodan
Jibin Puliyankodan
Jibin Puliyankodan is an experienced journalist, Editor-in-Chief, and founder of VartaNexus. Specializing in investigative reporting, politics, and socio-economic developments, he leads the platform's editorial vision - focusing on critical public-interest stories, tracking corruption, and delivering clear, grounded news analysis.

Hot this week

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

സത്യനികേതൻ ദുരന്തത്തിന് പിന്നാലെ പി.ജികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ഡൽഹി സർക്കാർ

വാടകക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പി.ജി ഉടമകൾ തോന്നിയതുപോലെ അമിതമായ തുക ഈടാക്കുന്നതും ഭീമമായ മുൻകൂർ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതും തടയാൻ പുതിയ നിയമത്തിൽ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

Topics

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

സത്യനികേതൻ ദുരന്തത്തിന് പിന്നാലെ പി.ജികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ഡൽഹി സർക്കാർ

വാടകക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പി.ജി ഉടമകൾ തോന്നിയതുപോലെ അമിതമായ തുക ഈടാക്കുന്നതും ഭീമമായ മുൻകൂർ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതും തടയാൻ പുതിയ നിയമത്തിൽ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

‘വിസ്‌ഡം’ പ്രചാരണ പരിപാടി യൂണിഫോമിൽ ഉദ്‌ഘാടനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; ക്ലീൻ ചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച്

'പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്.

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘ഹൈറിച്ച് സെപ്റ്റംബറിൽ വരും’; മണി ചെയിൻ തട്ടിപ്പ് കേസുകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കമ്പനി

താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു.
spot_img

Related Articles

Popular Categories

spot_imgspot_img