ട്രാഫിക് പോലീസ് എസ്‌ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം' എന്നാണ് എസ്‌ഐ നൽകുന്ന നിർദേശം.
കഴിഞ്ഞ ജൂൺ 20-നാണ് ആഭ്യന്തരവകുപ്പ് വിവാദമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ സുഗതന് അവകാശമുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.