പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

Published on

spot_img

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്നെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുത്തതായി നേപ്പാൾ പൊലീസ്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് പ്രളയത്തിൽ മരിച്ചെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹത്തോട് ചിലർ അനാദരവ് കാട്ടുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്യുന്നത്. രണ്ടുപേർ ചേർന്ന് മരക്കഷണങ്ങളും മുടിയിലും പിടിച്ച് മൃതദേഹം വലിച്ചിഴയ്ക്കുന്നതും തുടർന്ന് ഇരുചെവികളിലുമുണ്ടായിരുന്ന സ്വർണക്കമ്മലുകൾ ഊരിയെടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ രോഷമാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോയുടെ ഭാഗം പങ്കുവെച്ച നേപ്പാൾ പൊലീസ്, മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്നവരെ കസ്റ്റഡിയിലെടുത്തതായി എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

നേപ്പാളിലും ടിബറ്റിലും ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും അനുബന്ധ ദുരന്തങ്ങളിലുമായി ഏകദേശം 400 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളിലുമായി 1,468 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് വിവരം. പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളും പാലങ്ങളും തകർന്നതും വൻതോതിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ദുരന്തത്തിൽ നിരവധി ഇന്ത്യക്കാരും കുടുങ്ങിയിട്ടുണ്ട്. കാണാതായ 290 ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും തകർന്ന ഗതാഗത സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമായി തുടരുന്നു.

അതേസമയം, പ്രളയത്തെ തുടർന്ന് രൂപപ്പെട്ട പുതിയ തടാകം അതിവേഗം ജലനിരപ്പ് ഉയരുന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്. തടാകം നിറഞ്ഞ് കരകവിഞ്ഞാൽ താഴ്‌വര പ്രദേശങ്ങളിൽ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് ആശങ്ക. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജാർഖണ്ഡിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടൽ കേസ്: ലോകായുക്ത എസ്‌പിയുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് ലോകായുക്ത പോലീസിൽ സൂപ്രണ്ട് ഓഫ് പോലീസ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സാധാരണക്കാരന്റെ പരിഗണന ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

യുഡിഎഫ് ഭരണത്തിൽ കണ്ണൂരിലെ വിവാദ പൊലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം; കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം

സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സംരക്ഷണത്തിലാണ് ഇവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങൾ അക്കാലത്ത് കോൺഗ്രസും മാധ്യമങ്ങളും ഉയർത്തിയിരുന്നു.

അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.
spot_img

അമേരിക്കയുടെ ഇറാൻ യുദ്ധച്ചെലവ് 47 ബില്യൺ ഡോളർ കടന്നു; പ്രതീക്ഷിച്ചതിനേക്കാൾ 25% വർധനവെന്ന് പെന്റഗൺ റിപ്പോർട്ട്

മിഡിൽ ഈസ്റ്റിലെ സൈനിക മേൽക്കോയ്മ നിലനിർത്തുന്നതിനും ഇറാന്റെ ഭീഷണികളെ ചെറുക്കുന്നതിനും അടിയന്തരമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്‌കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.