മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ അംബാസഡർ; പൗരത്വം തെളിയിക്കാൻ രേഖകൾ സമർപ്പിക്കാൻ നിർദേശം

2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

spot_img

അമൃത്സർ: പതിറ്റാണ്ടുകളോളം വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റിട്ടയേർഡ് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനോട് സ്വന്തം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ നിർദേശം. പഞ്ചാബിൽ നടന്നു വരുന്ന വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനിടെയാണ് ഈ സംഭവം. യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായും ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ച നവ്ദീപ് സിംഗ് സുരിക്കാണ് എസ്ഐആർ നടപടിക്കിടെ ഈ അനുഭവമുണ്ടായത്.

അമൃത്സർ സ്വദേശിയായ സുരി, തന്റെ ബൂത്ത് ലെവൽ ഓഫീസറെ സമീപിച്ച് വോട്ടർ തിരിച്ചറിയൽ കാർഡും ആധാർ കാർഡും സമർപ്പിച്ചിരുന്നു. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ എല്ലാം ശരിയാണെന്ന് അറിയിക്കുകയും ചെയ്തു. 2003ലെ വിവരങ്ങളുമായി നിലവിലെ രേഖകളിലെ ചില വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന അറിയിപ്പ് പിന്നീട് ഇദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ഇതോടെ വീണ്ടും രേഖകൾ ഹാജരാക്കേണ്ട സാഹചര്യമുണ്ടായതായി സുരി വ്യക്തമാക്കി.

“പഞ്ചാബിലെ SIR നടപടിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. BLOയെ സമീപിച്ച് വോട്ടർ ഐഡിയും ആധാർ കാർഡും നൽകി. എല്ലാം ശരിയാണെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഇന്ന് ഒരു സന്നദ്ധപ്രവർത്തകനിൽനിന്ന് സന്ദേശം ലഭിച്ചു. 2003ലെ SIR രേഖകളുമായി ചില വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നാണ് അറിയിച്ചത്,” സുരി എക്സിൽ കുറിച്ചു.

2003ലെ രേഖകളുമായുള്ള പൊരുത്തക്കേടാണ് പ്രധാന പ്രശ്നമായി മാറിയതെന്നാണ് സുരിയുടെ വിശദീകരണം. ആ വർഷം അദ്ദേഹം ഔദ്യോഗിക ചുമതലകളുമായി വിദേശത്തായിരുന്നു. ഇതാണ് നിലവിലെ രേഖകൾ പരിശോധിക്കുന്നതിനിടെ പ്രശ്നത്തിന് കാരണമായതത്രെ. തുടർന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനായി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും സുരി വ്യക്തമാക്കി.

2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

‘മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരാൾക്ക് പോലും തന്റെ പൗരത്വം തെളിയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?’ എന്നാണ് സുരിയുടെ ചോദ്യം. സംഭവത്തെക്കുറിച്ച് സുരി എക്സ് പ്ലാറ്റഫോമിലൂടെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോ പഞ്ചാബ് സർക്കാരോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

screenshot 2026 08 23 213311 0

സുരിയോട് പാസ്‌പോർട്ട് ആവശ്യപ്പെട്ടതും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാധാരണയായി ആവശ്യമായ രേഖാ പരിശോധനയ്ക്കും പൊലീസ് വെരിഫിക്കേഷനും ശേഷമാണ് ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. എന്നാൽ പാസ്‌പോർട്ട് മാത്രം ഇന്ത്യൻ പൗരത്വത്തിന്റെ അന്തിമവും നിർണായകവുമായ തെളിവായി കണക്കാക്കാനാകില്ല എന്ന നിലപാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സുരി സമർപ്പിച്ച ആധാർ കാർഡിനും പരിമിതികളുണ്ട്. ആധാർ ഒരു വ്യക്തിയുടെ തിരിച്ചറിയലും ഇന്ത്യയിലെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്ഥിരീകരിക്കുന്ന രേഖയാണ്. എന്നാൽ അത് പൗരത്വം തെളിയിക്കുന്ന രേഖയല്ല. നിയമപരമായി ഇന്ത്യയിൽ താമസിക്കുന്ന ചില വിദേശ പൗരന്മാർക്കും നിബന്ധനകൾ പാലിച്ച് ആധാർ ലഭിക്കാം.

ഇതോടെ വോട്ടർ ഐഡി, ആധാർ, പാസ്‌പോർട്ട് തുടങ്ങിയ സർക്കാർ രേഖകളുടെ പൗരത്വം തെളിയിക്കുന്നതിലെ നിയമപരമായ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാവുകയാണ്. രാജ്യം നൽകിയ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ വിദേശത്ത് പോയതിനാൽ 2003ൽ വോട്ടർപട്ടികയിൽ പേര് ഇല്ലാതായ ഒരു ഉന്നത ഉദ്യോഗസ്ഥന് പൗരത്വം പ്രശ്നമാവുകയാണ്. സമാനമായ മറ്റു കാരണങ്ങളാൽ 2003ൽ രാജ്യത്തില്ലാതിരുന്ന ആളുകൾ ഒക്കെ പൗരത്വം തെളിയിക്കാനായി എന്ത് ചെയ്യുമെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Hot this week

ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി

കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

കരിമ്പ് ഉണ്ട്, പഞ്ചസാരയില്ല; പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിക്കൊരുങ്ങി കേന്ദ്രസർക്കാർ

പഞ്ചസാര ഉൽപ്പാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്

ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

വിജയ് ചിത്രങ്ങളുടെ നിർമാതാവ് ക്ഷേത്ര ട്രസ്റ്റി തിരഞ്ഞെടുപ്പ് സമിതി അംഗം: തമിഴ്‌നാട്ടിൽ പുതിയ വിവാദം

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്.

കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

Topics

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.
spot_img

Related Articles

Popular Categories

spot_imgspot_img