ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്‌കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ

Published on

spot_img

പാരീസ്: അധ്യാപകരുടെ ക്ഷാമത്തിനും മോശം പഠനാന്തരീക്ഷത്തിനുമെതിരെ ഫ്രാൻസിൽ കനത്ത വിദ്യാർത്ഥി പ്രക്ഷോഭം. സമരം അക്രമാസക്തമായതോടെ രാജ്യത്തെ അഞ്ഞൂറോളം ഹൈസ്കൂളുകകൾ അടച്ചിടുകയാണെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ഗെഫ്രെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. സമരം തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ കൈയ്യടക്കിയിരിക്കുകയാണെന്നും വൻ അക്രമസംഭവങ്ങളാണ് നടക്കുന്നതെന്നും എഡ്വേർഡ് ഗെഫ്രെ ആരോപിച്ചു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 78 വിദ്യാഭ്യാസ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഫ്രാൻസിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സമരം അക്രമാസക്തമായതോടെ 24 സ്കൂളുകൾക്ക് നേരെ തീവെപ്പ് അടക്കമുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ആരോപിക്കുന്നത്.

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. തലസ്ഥാനമായ പാരീസിന് പുറമെ മോണ്ട്പെല്ലിയർ, നാന്റ്സ്, മാർസെയിൽ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നുപിടിച്ചിരിക്കുകയാണ്.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. എന്നാൽ, പ്രശ്നപരിഹാരത്തിനായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ അധ്യാപക നിയമനം ഉറപ്പാക്കാനും, സർവകലാശാല പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു വ്യക്തമാക്കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് തന്നെ തുക ഈടാക്കുന്നതിനുള്ള നിയമനിർമ്മാണം വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.

വെള്ളിയാഴ്ച മാത്രം രാജ്യത്തെ 3700 സ്കൂളുകളിൽ 735 എണ്ണത്തിന്റെ പ്രവർത്തനത്തെ സമരം ബാധിച്ചതായി ഫ്രഞ്ച് നീതി ന്യായ മന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അയ്യായിരത്തിലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ്. വെള്ളിയാഴ്ച മാത്രം 1747 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നുണെസ് സ്ഥിരീകരിച്ചു.

Latest articles

വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; എസ്‌കോർട്ട് വാഹനം തകർത്തു

അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.

ലൈംഗിക പീഡനം, ആത്മഹത്യ, തീവെപ്പ്; ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്നതെന്ത്?

യൂണിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പീഡനവും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ യൂണിവേഴ്‌സിറ്റി നിഷേധിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.
spot_img

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.