വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

Published on

spot_img

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാജ മരുന്ന് നിർമ്മാണക്കേസിലെ പ്രധാന പ്രതി പ്രശാന്ത് രഞ്ജൻ ബാബു അറസ്റ്റിൽ. അസർബൈജാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇയാളെ തിങ്കളാഴ്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വ്യാജ മരുന്ന് നിർമാണ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രശാന്ത് രഞ്ജൻ ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ അസർബൈജാനിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സമ്മർദം മൂലമാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിൽ എത്തിയ ഉടൻ തന്നെ എസ്‌ഐടി ഇയാളെ പിടികൂടുകയായിരുന്നു.

പ്രശാന്ത് രഞ്ജൻ ബാബുവിനെ തിങ്കളാഴ്ച തന്നെ ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയേക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് എസ്‌ഐടിയുടെ നീക്കം.

വ്യാജ മരുന്ന് റാക്കറ്റിന്റെ വ്യാപ്തി, വ്യാജ മരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങൾ, എത്രകാലമായി ഈ റാക്കറ്റ് പ്രവർത്തിച്ചുവരുന്നു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. പ്രശാന്ത് രഞ്ജൻ ബാബുവിന്റെ ചോദ്യം ചെയ്യലിലൂടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളെക്കുറിച്ചും മരുന്നുകളുടെ നിർമ്മാണ-വിതരണ ശൃംഖലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടി കരുതുന്നത്.

പിടികൂടിയവയിൽ വ്യാജ ജീവൻ രക്ഷാ മരുന്നുകളും!

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജവും കാലാവധി കഴിഞ്ഞതും ലേബൽ മാറ്റിയതുമായ മരുന്നുകളാണ് പിടികൂടിയത്. ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിലെ കൃപ ഹെൽത്ത്‌കെയർ ഉടമ വീരേഷ് കുമാർ ജെയിനിനെ എസ്‌ഐടിയും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് അഞ്ച് കോടിയിലധികം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തതോടെയാണ് കേസിലെ അന്വേഷണം വ്യാപകമായത്.

വീരേഷ് കുമാർ ജെയിനുമായി ബന്ധപ്പെട്ട ശൃംഖല 90ലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും നിലവാരം കുറഞ്ഞതോ വ്യാജമോ ആയ മരുന്നുകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കർണാടകയ്ക്ക് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും എസ്‌ഐടിയുടെ അന്വേഷണം വ്യാപിപ്പിച്ചു.

കേസുമായി ബന്ധമുള്ള റീട്ടെയിലർമാർ, മൊത്തവ്യാപാരികൾ, വിതരണക്കാർ എന്നിവരുടേതായി 16 ഡ്രഗ് ലൈസൻസുകൾ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കുകയും എട്ട് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവയിൽ ഫൈസറിന്റെ സി&എഫ് ഡിപ്പോയുടെ ലൈസൻസും ഉൾപ്പെടുന്നു. പിടിച്ചെടുത്ത വ്യാജ മരുന്നുകളിലെ രാസഘടകങ്ങൾ ലാബിൽ പരിശോധിക്കുന്നതിന് ആവശ്യമായ റഫറൻസ് സ്റ്റാൻഡേർഡുകൾ നൽകുന്നതിലും അന്വേഷണവുമായി സഹകരിക്കുന്നതിലും സ്ഥാപനം വീഴ്ച വരുത്തിയെന്നാണ് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞത്.

വ്യാജ കാൻസർ മരുന്നുകൾ ഉപയോഗിച്ച രോഗികളെ കണ്ടെത്താൻ ശ്രമം

വ്യാജ കാൻസർ മരുന്നുകളും ഗുരുതര രോഗികൾക്ക് നൽകുന്ന ക്രിട്ടിക്കൽ കെയർ മരുന്നുകളും വിതരണ ശൃംഖലയിലൂടെ എത്തിയ സാഹചര്യത്തിൽ, അവ ഉപയോഗിച്ച രോഗികളെ കണ്ടെത്താനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മരുന്നുകളുടെ ഉപയോഗം രോഗികളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് രോഗികളെ കണ്ടെത്തുന്നത്.

അതേസമയം, മരുന്നുകളുടെ പാക്കേജിംഗും ലേബലുകളും ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ പാക്കേജിംഗ് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും, മരുന്നുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത് ഡ്രഗ് എൻഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും വകുപ്പ് നിർദേശിച്ചു. പ്രധാന പ്രതിയുടെ അറസ്റ്റോടെ കേസിലെ വ്യാജ മരുന്ന് നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും പിന്നിലുള്ള ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ.

Latest articles

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; എസ്‌കോർട്ട് വാഹനം തകർത്തു

അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.

ലൈംഗിക പീഡനം, ആത്മഹത്യ, തീവെപ്പ്; ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്നതെന്ത്?

യൂണിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പീഡനവും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ യൂണിവേഴ്‌സിറ്റി നിഷേധിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകൾ; കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരവും തടയാനുള്ള നിയമത്തിന്റെ കരട്‌ ബിൽ തയ്യാർ

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.