വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും

Published on

spot_img

കണ്ണൂര്‍: വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന് ആറ് വര്‍ഷം തടവും എണ്‍പതിനായിരം രൂപ പിഴയും. ഡോ എന്‍ കെ ദീപകിനാണ് തലശേരി വിജിലന്‍സ് കോടതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഫിസിക്‌സ് വിഭാഗം മുൻ എച്ച്ഒഡിയാണ് ഡോ എന്‍ കെ ദീപക്ക്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയാണ് ഇയാളെ സിന്‍ഡിക്കേറ്റ് അംഗമാക്കി നിയമിച്ചത്.

2008ൽ ദീപക് ഫിസിക്സ് വിഭാഗം മേധാവിയായി ചുമതല വഹിച്ചിരുന്ന കാലയളവിലാണ് കേസിനാസ്പദമായ ക്രമക്കേട് നടന്നത്. ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.

ഫിസിക്സ് വിഭാഗത്തിലെ പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുന്നതിനായി 2008 ജൂൺ 26-ന് സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇതിന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ദീപക് തട്ടിപ്പ് നടത്തിയത്. അന്നത്തെ കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്‌തികയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാരൻ്റെ പേരിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ സംഘടിപ്പിക്കുകയും ഇതിൽ വ്യാജ വിലാസം ചേർത്ത് ഉപയോഗിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റായി നിയമനം നടത്തിയതായി ദീപക് സർവകലാശാല അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് വിനോദ് കുമാർ എന്ന പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തി 2008 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം പ്രതി അനധികൃതമായി കൈപ്പറ്റിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ കൃത്യമായി തെളിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അനൂബ് കെ ബി ഹാജരായി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷ‌ണം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിറ്റ് മുൻ ഡിവൈഎസ്‌പി ആയിരുന്ന മധുസൂദനൻ വി രജിസ്റ്റർ ചെയ്‌ത കേസിന്റെ അന്വേഷണം ഡിവൈഎസ്‌പിമാരായ മധുസൂദനൻ വി, ബാബു പെരിങ്ങേത്ത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തുടർന്ന് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.
spot_img

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.

നിതിൻ രാജ് കേസിൽ പ്രതിയുടെ അറസ്റ്റിൽ വീഴ്ച; ഹൈക്കോടതിയുടെ വിമർശങ്ങൾക്കൊടുവിൽ ഡിവൈഎസ്പി സുധീർ കല്ലന് സസ്‌പെൻഷൻ

അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തതിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്.

കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.