സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.
പ്രീമിയം ബസ് സർവീസുകൾ സംബന്ധിച്ച ഭരണപരമായ വീഴ്ചകൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അറ്റകുറ്റപ്പണികൾ പോലും കൃത്യമായി ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കിത്തന്നിരുന്ന പുത്തൻ വോൾവോ ബസുകൾ വർക്‌ഷോപ്പുകളിൽ കട്ടപ്പുറത്തുകൂടി ആയതോടെ, കെഎസ്ആർടിസിയുടെ ഓണക്കാല സർവീസുകൾ പ്രതിസന്ധിയിലാവുകയാണ്.