വിമൽ എലൈച്ചി: അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ എഫ്.ഡി.എ നോട്ടീസ്

ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

spot_img

മുംബൈ: നിരോധിത പാൻ മസാല ബ്രാൻഡിനായി പരോക്ഷ പരസ്യം നൽകിയെന്ന ആരോപണത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ മഹാരാഷ്ട്ര എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രമുഖ ബ്രാൻഡായ ‘വിമൽ എലൈച്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങളിൽ നിന്ന് എഫ്.ഡി.എ വിശദീകരണം തേടിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നിർമാണവും വിൽപ്പനയും പൂർണ്ണമായി നിരോധിച്ചിട്ടുള്ള വിമൽ പാൻ മസാലയുടെ പരോക്ഷ പ്രചാരണമാണ് ഏലക്കയുടെ പേരിലുള്ള പരസ്യത്തിലൂടെ നടക്കുന്നതെന്നാണ് എഫ്.ഡി.എയുടെ വിലയിരുത്തൽ. പരസ്യത്തിലെ തങ്ങളുടെ പങ്ക പങ്കാളിത്തവും വിമൽ ബ്രാൻഡുമായുള്ള കരാറിന്റെ സ്വഭാവവും വ്യക്തമാക്കാനാണ് നോട്ടീസിൽ താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഭക്ഷണസാധനങ്ങളുടെ മറവിൽ നിരോധിത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ-നിലവാര നിയമ പ്രകാരം കുറ്റകരമാണോ എന്ന് പരിശോധിക്കും.

മഹാരാഷ്ട്രയിൽ പാൻ മസാലയുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്ക് 2026 ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ആഴ്ച മൂന്ന് താരങ്ങൾക്കും നോട്ടീസ് അയച്ചത്. പരോക്ഷ പരസ്യങ്ങളെ കേന്ദ്രീകരിച്ച് സംസ്ഥാന എഫ്.ഡി.എ നടത്തുന്ന ആദ്യത്തെ പ്രധാന അന്വേഷണമാണിത്.

പരസ്യത്തിലെ സംഭാഷണങ്ങൾ, അവതരണ ശൈലി, ബ്രാൻഡ് നാമം എന്നിവ ഉപഭോക്താക്കളുടെ മനസ്സിൽ പാൻ മസാലയെ ഓർമിപ്പിക്കുന്നതാണെന്ന് എഫ്.ഡി.എ വ്യക്തമാക്കി. ഏലക്കയുടെ പേരിലാണെങ്കിലും നിരോധിത ബ്രാൻഡിന്റെ ലോഗോയും പേരും ഉപയോഗിച്ച് വിപണിയിൽ നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് എഫ്.ഡി.എയുടെ നിലപാട്. താരങ്ങൾ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

Hot this week

വിജയ് ചിത്രങ്ങളുടെ നിർമാതാവ് ക്ഷേത്ര ട്രസ്റ്റി തിരഞ്ഞെടുപ്പ് സമിതി അംഗം: തമിഴ്‌നാട്ടിൽ പുതിയ വിവാദം

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്.

കണ്ണൂർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജിൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ വൃദ്ധ കൂട്ട ബലാൽത്സംഗത്തിന് ഇരയായതായി പരാതി

ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​കയായിരുന്ന വൃദ്ധയെ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ ബലാൽത്സംഗം ചെയ്തതായാണ് പ​​രാ​​തി. ഒരാഴ്ചയ്ക്ക് മുൻപേ നടന്ന സംഭവം ചർച്ച നടത്തി പരിഹരിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്; ജയിൽ സെല്ലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ

ഫോണിൽ 80 മുതൽ 90 വരെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നതായി CCB വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളുടെ അപകീർത്തികരമായ ചിത്രങ്ങളുള്ള പത്രക്കട്ടിംഗുകളും ഫോണിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

ചെങ്കോട്ട ഭീകരാക്രമണം: പിന്നിൽ അൽ-ഖ്വയ്‌ദ തന്നെയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

അൽ-ഖ്വയ്‌ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശുചിത്വമില്ലായ്മയും ചട്ടലംഘനവും: ഡൊമിനോസ് പിസയുടെ 4 ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര എഫ്ഡിഎ

ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്‌ഡൊണാൾഡ്‌സ്, സബ്‌വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്‌ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്.

Topics

അപ്രഖ്യാപിത സെൻസർഷിപ്പ്? കേരളത്തിലെ മാധ്യമ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക് നിയന്ത്രണം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ ഉയർത്തിയ വിമർശനം സംബന്ധിച്ച വാർത്താ കാർഡും കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഉൾപ്പെട്ട വീഡിയോയും നിയന്ത്രിക്കപ്പെട്ട ഉള്ളടക്കങ്ങളിൽപ്പെടുന്നു.

‘തീപിടിച്ച പണം’: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞെന്ന് അന്വേഷണ സമിതി

2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവത്തിന് തുടക്കമായത്. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ കത്തിയ നിലയിൽ വലിയ അളവിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

നിതിൻ രാജ് കേസിലെ വീഴ്ച; DYSPയെ സസ്പെൻഡ് ചെയ്യാത്തതെന്ത്? സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ തനിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ കോടതിയെ പഠിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. സർക്കാർ ചെയ്യേണ്ടത് നടപടി സ്വീകരിക്കുകയാണെന്നും അത് ചെയ്യുന്നതിൽ എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.
spot_img

Related Articles

Popular Categories

spot_imgspot_img