അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി വിസ നിരസിക്കൽ നിരക്ക് കുത്തനെ ഉയരുന്നു. വിസ അനുവദിക്കുന്നതിൽ ഏറ്റവും തിരക്കേറിയ 2025 മേയ്-ഓഗസ്റ്റ് മാസങ്ങളിൽ മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എഫ്-1 വിസ വിതരണത്തിൽ 62 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ […]

spot_img

വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി വിസ നിരസിക്കൽ നിരക്ക് കുത്തനെ ഉയരുന്നു. വിസ അനുവദിക്കുന്നതിൽ ഏറ്റവും തിരക്കേറിയ 2025 മേയ്-ഓഗസ്റ്റ് മാസങ്ങളിൽ മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എഫ്-1 വിസ വിതരണത്തിൽ 62 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി. അതേസമയം അമേരിക്കയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന മറ്റൊരു രാജ്യമായ ചൈനയിലും വിസ വിതരണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അത് 34 ശതമാനം മാത്രമാണ്. അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണർത്തുന്നതാണ് ഈ കണക്കുകൾ. 2024-25 അധ്യയന വർഷത്തിൽ മാത്രം 3,63,019 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കൻ സർവകലാശാലകളിൽ പ്രവേശനം നേടിയത്. രണ്ടാമതുള്ള ചൈനയിൽ നിന്ന് 2,65,919 വിദ്യാർത്ഥികളുമെത്തി. കോവിഡ് വർഷമൊഴികെ മുൻ വർഷങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി വിസ വിതരണത്തിൽ 60 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിൽ ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് പുതിയ പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് പഠനത്തിന് ശേഷം യുഎസിൽ തുടരാൻ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന 60 ദിവസത്തെ ഗേസ് പീരിയഡ് 30 ദിവസമായി വെട്ടിച്ചുരുക്കി. സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം എഫ്-1 വിസക്കാർക്ക് പരമാവധി നാല് വർഷത്തേക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇതിൽ കൂടുതൽ സമയം പഠനം നീണ്ടുപോയാൽ പ്രത്യേകമായി വിസ നീട്ടിയെടുക്കേണ്ടി വരും.

കൂടാതെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ തങ്ങി ജോലി ചെയ്യാൻ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് പദ്ധതി വെട്ടിച്ചുരുക്കാനും നീക്കമുണ്ട്. ഇത് നടപ്പിലായാൽ ഏറ്റവും വലിയ തിരിച്ചടി നേരിടുക ഇന്ത്യൻ വിദ്യാർത്ഥികളായിരിക്കും. 2024-25 കാലയളവിൽ ഈ പദ്ധതി വഴി ജോലി ചെയ്ത വിദേശികളിൽ പകുതിയിലധികവും ഇന്ത്യാക്കാരായിരുന്നു. പ്രത്യേകിച്ചും സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് മേഖലകളിൽ പ്രവൃത്തിപരിചയം നേടുന്നവരിൽ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യൻ ബിരുദധാരികളാണ്. വിസ നടപടികൾ കർശനമാക്കിയത് അമേരിക്കയിലെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തെയും അവിടുത്തെ തൊഴിൽ മേഖലയെയും വരുംവർഷങ്ങളിൽ കാര്യമായി ബാധിക്കും.

Hot this week

വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

Topics

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
spot_img

Related Articles

Popular Categories

spot_imgspot_img