വ്യാജ എഐ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനകം നീക്കം ചെയ്യണം; ഐടി നിയമങ്ങളിൽ കർശന ഭേദഗതിയുമായി കേന്ദ്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

spot_img

ന്യൂഡൽഹി: വ്യാജ എഐ ചിത്രങ്ങളും ഡീപ്ഫേക്കുകളും തടയുന്നതിനായി ഐടി നിയമങ്ങളിൽ വൻ ഭേദഗതികൾ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കോടതിയുടെയോ സർക്കാറിന്റെയോ ഉത്തരവ് ലഭിച്ചാൽ നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണമെന്നതാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിർദ്ദേശങ്ങളിലെ പ്രധാന വ്യവസ്ഥ. നിലവിൽ ഇതിനായി നൽകിയിരുന്ന 36 മണിക്കൂർ സമയപരിധിയാണ് വെട്ടിച്ചുരുക്കുന്നത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് നിർബന്ധമായും ലേബലുകളും മെറ്റാഡാറ്റയും ചേർക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കൂടാതെ, ഡീപ്ഫേക്കുകൾ, വ്യാജ ആൾമാറാട്ടം, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ എന്നിവ തടയാൻ സോഷ്യൽ മീഡിയ കമ്പനികൾ സ്വമേധയാ സാങ്കേതിക സംവിധാനങ്ങളും ഓട്ടോമേറ്റഡ് ടൂളുകളും ഏർപ്പെടുത്തേണ്ടതുണ്ട്. അനധികൃതമായി എഐ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വഴിയുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.

ഉപയോക്താക്കളുടെ പരാതികളിൽ നടപടിയെടുക്കാനുള്ള സമയപരിധിയും പകുതിയായി കുറച്ചിട്ടുണ്ട്. പൊതുവായ പരാതികൾ തീർപ്പാക്കാനുള്ള സമയം 72 മണിക്കൂറിൽ നിന്ന് 36 മണിക്കൂറായി ചുരുക്കി. അതേസമയം, നഗ്നത, വ്യാജ ആൾമാറാട്ടം തുടങ്ങിയ ഗുരുതര വിഷയങ്ങളിലെ പരാതികളിൽ നിലവിലുള്ള 24 മണിക്കൂറിന് പകരം കേവലം രണ്ട് മണിക്കൂറിനുള്ളിൽ പ്ലാറ്റ്‌ഫോമുകൾ നടപടിയെടുക്കേണ്ടതുണ്ട്.

ഓൺലൈൻ ഇടങ്ങൾ കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കുകയാണ് ഈ പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പൊതുജനങ്ങളുടെയും വിവിധ കക്ഷികളുടെയും അഭിപ്രായങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള ഈ കരട് നിർദ്ദേശങ്ങൾ, തുടർചർച്ചകൾക്കും വിശദമായ പരിശോധനകൾക്കും ശേഷമായിരിക്കും അന്തിമമായി വിജ്ഞാപനം ചെയ്യുക. നിലവിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.

Hot this week

അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: ഇന്ത്യൻ സ്റ്റുഡന്റ് വിസകളിൽ 62 ശതമാനം ഇടിവ്

വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി...

മോദിയുടെ വിദേശയാത്രകൾക്ക് അഞ്ചര വർഷത്തിനിടെ ₹557.5 കോടി ചെലവ്

2021ന് ശേഷമുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെലവായത് 2025 ഫെബ്രുവരിയിലെ അമേരിക്കൻ സന്ദർശനത്തിനാണ്. ഈ യാത്രയ്ക്ക് മാത്രം ₹25.5 കോടിയിലധികം ചെലവായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടുമ്പോൾ പൊലീസ് സംയമനം പാലിക്കണം; ബലപ്രയോഗം സ്ഥിതി വഷളാക്കുമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ സംഘാടകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

‘സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, ഇല്ലെങ്കിൽ…’; മോദിയുടെ വീഡിയോ നീക്കംചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി

മൂന്ന് ദിവസത്തിനകം മെറ്റ തൃപ്തികരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

Topics

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളെന്തിന് കണക്ക് പറയണം?

സൗജന്യ ബസിൽ കയറുന്ന സ്ത്രീകളോട് കണക്ക് ചോദിക്കുന്നതിന് മുമ്പ് എന്തിനാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് എന്ന് സ്വന്തം മന്ത്രിസഭയിലെങ്കിലും ചോദിക്കാനുള്ള മാന്യത സി.പി. ജോൺ കാണിക്കണമായിരുന്നു.

ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ 'ഡബിൾ എൻജിൻ സർക്കാർ' എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന 'എൻജിൻ' മോദിയാണ് എന്ന പ്രഖാപനമാണ്.

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ദുരന്തനിവാരണം എന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. ഒരു ദുരന്തം സംഭവിക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളെയും ഉണർത്തി പ്രവർത്തിപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
spot_img

Related Articles

Popular Categories

spot_imgspot_img